ദലിത് പ്രശ്നം ജാതിവാദമായി പരിമിതപ്പെടുത്താനുള്ള ശ്രമമെന്ന് സുനിൽ പി. ഇളയിടം

കോഴിക്കോട്: ദലിത‌് -മാർക‌്സിസ‌്റ്റ‌് പരിപ്രേക്ഷ്യങ്ങൾ ഒന്നാണെങ്കിലും അത‌് വിരുദ്ധഗണത്തിൽ പെട്ടതാണെന്ന‌് വരുത്താനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നതായി സുനിൽ പി. ഇളയിടം പറഞ്ഞു. കോഴിക്കോട‌് സാംസ‌്കാരിക വേദിയുടെ കീഴിൽ 'മാർക‌്സ‌് പിന്നിട്ട 200 വർഷങ്ങൾ' എന്ന പ്രഭാഷണ പരമ്പരയിൽ 'ജാതിയും വർഗവും: സംവാദ സ്ഥാനങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിത‌് പ്രശ‌്നം കേവല ജാതിവാദമായി പരിമിതപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത്തരം ഗൂഢശ്രമങ്ങൾ ഫാഷിസ‌്റ്റ‌് വിരുദ്ധ സമരങ്ങളെ ദുർബലപ്പെടുത്തും. ജാതി, വർഗം എന്നിവ അയൽപക്കമാണ‌്. എന്നാൽ, അതിനെ ഒരിക്കലും ഇണക്കിച്ചേർക്കാൻ പറ്റാത്ത വിധം അകറ്റാനാണ‌് ശ്രമം. സാമൂഹിക, സാമ്പത്തിക ജനാധിപത്യം സാധ്യമാകാത്ത കാലത്തോളം രാഷ‌്ട്രീയ ജനാധിപത്യത്തിന‌് സ്ഥാനമില്ലെന്ന കാര്യം അംബേദ‌്കർ നേരേത്തതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാമൂഹിക ജനാധിപത്യത്തി​െൻറ ലക്ഷ്യം ജാതി നിർമാർജനമാണ‌്. സാമ്പത്തിക ജനാധിപത്യംകൊണ്ട‌് ഉദ്ദേശിക്കുന്നത‌് സോഷ്യലിസ‌്റ്റ‌്‌ ജനാധിപത്യമാണ‌്. ജാതി വ്യവസ്ഥയും ജനാധിപത്യവും ഒരുമിച്ച‌് പോവുകയെന്നത് അസാധ്യമാണ‌്. ജനാധിപത്യം ഒരു ഭരണകൂട സംവിധാനമല്ല‌. അത‌് അപരത്തെ കുറിച്ചുള്ള ഉന്നതമായ ചിന്തയാണ‌്. ഭൂരിപക്ഷമാണ‌് പലപ്പോഴും ജനാധിപത്യമായി വ്യാഖ്യാനിക്കപ്പെടുന്നത‌്. ഭൂരിപക്ഷ ഹിതം ഫാഷിസ‌ത്തിലേക്ക‌് നയിക്കപ്പെടും. ജനാധിപത്യത്തിന‌് അതിനു കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൗൺഹാളിൽ നടന്ന പരിപാടിയിൽ കെ.ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. സുനിൽ പി. ഇളയിടത്തിന‌് സംഘാടകസമിതിയുടെ ഉപഹാരം സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ നൽകി. അൻറോണിയോ ഗ്രാംഷി രചിച്ച 'മാർക‌്സിസത്തി​െൻറ പ്രശ‌്നങ്ങൾ', കെ.എം അനിൽ എഡിറ്റ് ചെയ‌്ത 'ശരീരം ജാതി അധികാരം അസ‌്പൃശ്യതയുടെ പ്രതിഭാസികത' എന്നീ പുസ്തകങ്ങൾ സുനിൽ പി. ഇളയിടം പ്രകാശനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി ബാലൻ, കെ.എം സണ്ണി എന്നിവർ ഏറ്റുവാങ്ങി. കെ.വി ശശി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.