സമ്മർ ക്യാമ്പ് ഫെസ്​റ്റ്​: കെ.എഫ്.ടി.സി ജേതാക്കൾ

കോഴിക്കോട്: സോക്കർ അക്കാദമി കല്ലായിയുടെ ആഭിമുഖ്യത്തിൽ മാങ്കാവ് മിനി ബൈപ്പാസ് റോഡിനുസമീപം ബി.കെ.ആറിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ഫെസ്റ്റിൽ അണ്ടർ 12 വിഭാഗത്തിൽ കെ.എഫ്.ടി.സി ജേതാക്കളായി. ഫൈനലിൽ സോക്കർ അക്കാദമി കല്ലായി ബ്ലൂ ടീമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഫൈനലിൽ കെ.എഫ്.ടി.സിക്കായി അബു സ്വാലിഹ് മൂന്നു ഗോളും, കാർത്തിക്, ഹരിഗോവിന്ദ് എന്നിവർ ഒേരാ ഗോളും നേടി. ഫെസ്റ്റി​െൻറ താരമായി കെ.എഫ്.ടി.സിയുടെ അബു സ്വാലിഹിനെയും മികച്ച ഗോൾ കീപ്പറായി കെ.എഫ്.ടി.സിയുടെ ഹരി ഗോവിന്ദിനെയും തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.