ഫുൾ 'എ' പ്ലസിലും അവർ ഒന്നിച്ച്​...

കുന്ദമംഗലം: ഇരട്ട സഹോദരങ്ങൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിലും വിജയം ഒരുേപാലെ. കാരന്തൂർ ഒാവുങ്ങര പൊറ്റമ്മൽ വീട്ടിെല മുഹമ്മദ് റിസിൻ, മുഹമ്മദ് റബിൻ സഹോദരങ്ങളാണ് എല്ലാ വിഷയങ്ങളിലും 'എ' പ്ലസ് വാങ്ങിയത്. സിദ്ദീഖ്-റജ്ന ദമ്പതികളുടെ മക്കളായ ഇവർ കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് 'ജി' ഡിവിഷനിലെ വിദ്യാർഥികളായിരുന്നു. സഹോദരങ്ങെളങ്കിലും സുഹൃത്തുക്കളെപ്പോലെ ഇടപഴകുന്ന ഇവർ മിക്ക കാര്യങ്ങളിലും ഒരേ പ്രകൃതക്കാരാണ്. ഹയർ സെക്കൻഡറിക്ക് സയൻസ് പഠിക്കാനാണ് ഇരുവരും ആഗ്രഹിക്കുന്നത്. ക്ലാസ് അധ്യാപകൻ ഫസൽ അമീ​െൻറ നേതൃത്വത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളാണ് മികച്ചനിലയിൽ വിജയിക്കാനിടയാക്കിയതെന്ന് ഇരുവരും പറയുന്നു. 388 വിദ്യാർഥികൾ പരീക്ഷയെഴുതിയ സ്കൂളിൽ 383 പേരും ഉപരിപഠനത്തിന് അർഹത നേടി. വിജയികളെ ഹെഡ്മാസ്റ്റർ നിയാസ് ചോല, വിജയോത്സവം കൺവീനർ കെ.കെ. അഷ്റഫ് എന്നിവർ അഭിനന്ദിച്ചു. പലിശരഹിത സംരംഭങ്ങളുടെ പ്രസക്തി വർധിച്ചു കുന്ദമംഗലം: വ്യക്തിയെയും കുടുംബത്തെയും നാടിനെയും പ്രയാസപ്പെടുത്തുന്ന പലിശയിടപാടുകളിൽനിന്ന് വിട്ടുനിന്ന് പലിശരഹിത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു. 'സംഗമം' പലിശരഹിത അയൽക്കൂട്ടങ്ങളുടെ ഒന്നാംവാർഷികവും ഒാഫിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. മികച്ച അയൽക്കൂട്ടങ്ങൾക്കുള്ള ഉപഹാരങ്ങൾ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് വിതരണം ചെയ്തു. വീൽചെയർ വിതരണം പീപ്പിൾ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. റഹ്മത്തുന്നീസ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പാലത്ത് മുഖ്യപ്രഭാഷണം നടത്തി. സി.പി. സുമയ്യ, വിജയകുമാരി, റിൻസി, ഇ.പി. ലിയാഖത്തലി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം.പി. ഫാസിൽ സ്വാഗതവും ട്രഷറർ എൻ. ആലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.