വീല്‍ചെയറിലായ രോഗികള്‍ നിർമിക്കുന്ന 'അലിവ്' കുടകള്‍ വിപണിയില്‍

താമരശ്ശേരി: കട്ടിപ്പാറ കല്ലുള്ളതോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അലിവ് ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ നേതൃത്വത്തില്‍ നട്ടെല്ലിനും മറ്റും ക്ഷതമേറ്റ് വീല്‍ചെയറിലായ രോഗികള്‍ നിർമിക്കുന്ന കുടകള്‍ ഇത്തവണയും വിപണിയില്‍ ഇറക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജീവിതപ്രതിസന്ധിയില്‍ നിസ്സഹായരായവര്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതി​െൻറ ഭാഗമായാണ് രണ്ടുവര്‍ഷം മുമ്പ് കുടകള്‍ വിപണിയിലിറക്കിയത്. കഴിഞ്ഞ വര്‍ഷം നല്ല പ്രതികരണമാണ് ആളുകളില്‍നിന്ന് ലഭിച്ചത്. 3500 കുടകള്‍ നിര്‍മിച്ച് വില്‍പന നടത്തി. ഇത്തവണ 5,000 കുടകളാണ് വില്‍പനക്ക് തയാറാക്കിയത്. വീല്‍ചെയറിലുള്ള അഞ്ചുപേരാണ് ഇപ്പോള്‍ കുടനിർമാണത്തില്‍ വ്യാപൃതരായിരിക്കുന്നത്. ഇവര്‍ക്കാവശ്യമായ നിർമാണവസ്തുക്കള്‍ വാങ്ങി നല്‍കാനും കുടകള്‍ വില്‍ക്കാനും ട്രസ്റ്റ് അംഗങ്ങളാണ് സഹായിക്കുന്നത്. ഉദ്ഘാടനം ആറിന് താമരശ്ശേരി കാരാടി യു.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മുഹമ്മദ് നിര്‍വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ട്രസ്റ്റ് രക്ഷാധികാരി ബിജു കണ്ണന്തറ, മെംബര്‍മാരായ സിദ്ദീഖ് പനക്കല്‍, പി.കെ. മുഹമ്മദ്, പി. ഉസ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.