ദിവസങ്ങള്‍ക്കുമുമ്പ് ടാര്‍ചെയ്ത റോഡ് തകര്‍ന്നു

താമരശ്ശേരി: താഴെ പരപ്പന്‍പൊയില്‍- അണ്ടോണ റോഡ് പണി ഗുണമേന്മയില്ലെന്നാരോപിച്ച് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു. താഴെ പരപ്പന്‍പൊയിലില്‍നിന്നും ആരംഭിക്കുന്ന റോഡിൽ കയറ്റമുൾപ്പെടെയുള്ള ഭാഗം ദിവസങ്ങൾക്കുമുമ്പ് ടാറിങ് നടത്തിയിരുന്നു. റോഡി​െൻറ അരികുഭാഗം കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ തകര്‍ന്ന നിലയിലാണ്. ചിലയിടങ്ങള്‍ ഒലിച്ചുപോയിട്ടുണ്ട്. ഓവു ചാല്‍ നിർമിക്കാതെ റോഡി​െൻറ ഇരുഭാഗത്തും ബോളറുകളിട്ട് വീതിക്കൂട്ടി ടാറിങ് നടത്തുകയായിരുന്നു. ശക്തമായ മഴയില്‍ വെള്ളം റോഡിലൂടെ ഒലിച്ചിറങ്ങി ദേശീയപാതയിലേക്ക് പരന്നൊഴുകുന്ന സ്ഥിതിയാണ്. നിർമാണത്തിനാവശ്യമായ വസ്തുക്കള്‍ ഉപയോഗിക്കാത്തതാണ് റോഡി​െൻറ തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് ജില്ല കലക്ടര്‍ക്കും പി.ഡബ്ല്യൂ.ഡി അധികൃതര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.