തിളക്കമാര്‍ന്ന വിജയവുമായി താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്

താമരശ്ശേരി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഈ വര്‍ഷവും തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിച്ച് താമരശ്ശേരി ഗവ. ജി.വി.എച്ച്.എസ്.എസ്. കഴിഞ്ഞവര്‍ഷം നേടിയ 97.27 ശതമാനത്തില്‍നിന്ന് 98 ശതമാനം വിജയത്തിലേക്ക് ഉയര്‍ത്താനായതും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കാനായതും നേട്ടമായി. കഴിഞ്ഞവര്‍ഷം മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത് ഏഴുപേരായിരുന്നു. ഈ വര്‍ഷം ഇത് 19ലേക്ക് ഉയര്‍ത്താനായി. 338 വിദ്യാർഥികളാണ് ഈ വര്‍ഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിരുന്നത്. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അധ്യാപകരും പി.ടി.എ കമ്മിറ്റിയും അഭിനന്ദിച്ചു. ചുങ്കത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നിരവധിപേർ പങ്കെടുത്തു. പ്രധാനാധ്യാപിക കെ. സുഗതകുമാരി, പി.ടി.എ പ്രസിഡൻറ് എം. സുല്‍ഫീക്കര്‍, വൈസ് പ്രസിഡൻറ് പി.എം. അബ്ദുൽ മജീദ്, എ.പി. അബ്ദുൽ സമദ്, എം. പി. അനിത, മിനിവില്യം, സി.പി. ശോഭന, കെ.പി. നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.