സമീക്ഷ പ്രീമിയർ ലീഗ് മൗലാന എഫ്.സി ജേതാക്കൾ

ഓമശ്ശേരി: സമീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് സ​െൻറർ സംഘടിപ്പിച്ച രണ്ടാമത് ഓമശ്ശേരി പ്രീമിയർ ലീഗ് മത്സരത്തിൽ മൗലാന എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് ആര്യൻസ് ഹബ്സ് എഫ്.സിയെ പരാജയപ്പെടുത്തി തുടർച്ചയായി രണ്ടാമതും കിരീടത്തിൽ മുത്തമിട്ടു. സിറാജുൽ മുനീർ ആണ് മൗലാനക്കുവേണ്ടി ഗോൾ നേടിയത്. ടൂർണമ​െൻറിലെ ഏറ്റവും മികച്ച കളിക്കാരനായി ജവാദിനെയും എമർജിങ് പ്ലയറായി സിറാജുൽ മുനീറിനെയും മികച്ച ഗോൾ കീപ്പറായി ഷാജഹാനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി ദേശീയ അത്ലറ്റിക് താരം അപർണ റോയ് വിതരണം ചെയ്തു. പി.എ. ഹുസൈൻ, അഷ്‌റഫ് കാക്കാട്ട് , ഡോ. വിവേക്, ഭാസ്‌കരൻ മാസ്റ്റർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.