മാവൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ^ ഭരണസമിതി പോര്​:

മാവൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ- ഭരണസമിതി പോര്: മാവൂർ: ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടറും പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി അംഗങ്ങളും തമ്മിൽ നിലനിൽക്കുന്ന പോര് പുതിയ തലത്തിലേക്ക്. വെള്ളിയാഴ്ച ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷ​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിദിനം പ്രതിരോധം, ജാഗ്രതോത്സവം ശിൽപശാലയിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറും യു.ഡി.എഫ് അംഗങ്ങളും ഇറങ്ങിപ്പോയി. പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ പങ്കെടുത്തതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഒന്നു മുതൽ ഒമ്പതു വരെയുള്ള വാർഡുകളിൽനിന്ന് തെരഞ്ഞെടുത്ത അഞ്ചുവീതം പ്രതിനിധികളാണുണ്ടായിരുന്നത്. ഗ്രാമപഞ്ചായത്ത് ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൻ പി. ഭവിത സ്വാഗതം പറഞ്ഞശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷ പ്രസംഗത്തിൽ ബഹിഷ്കരണം പ്രഖ്യാപിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തുന്ന ഹെൽത്ത് ഇൻസ്പെക്ടറുള്ള പരിപാടിയിൽ വേദി പങ്കിടാൻ താൽപര്യമില്ലെന്ന് അറിയിച്ചാണ് ഇറങ്ങിപ്പോയത്. പദ്ധതിയുമായി തുടർന്നും എല്ലാ സഹകരണവും ഉണ്ടാകുമെന്നും എന്നാൽ, േബ്ലാക്ക് തലത്തിൽ നടന്ന ശിൽപശാലയിൽ പെങ്കടുത്ത് പരിശീലനം നേടാത്ത ഹെൽത്ത് ഇൻസ്പെക്ടർ ക്ലാസെടുക്കാൻ എത്തിയതാണ് ഇറങ്ങിപ്പോകാൻ കാരണമെന്നും പ്രസിഡൻറ് പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.സി. വാസന്തി, കെ. ഉസ്മാൻ, അംഗങ്ങളായ കെ. സുബൈദ, യു.എ. ഗഫൂർ എന്നിവരും ഇറങ്ങിപ്പോയി. സി.പി.എം പ്രതിനിധികളായ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിത ഭായ്, പഞ്ചായത്ത് അംഗങ്ങളായ പുതുക്കുടി സുരേഷ്, കെ. അനൂപ്, കെ. ഉണ്ണികൃഷ്ണൻ, ഇ. സുധ, രാജി ചെറുതൊടികയിൽ, ടി. ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തുടർന്ന് പരിപാടി നടന്നത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഹെൽത്ത് ഇൻസ്പെക്ടറും തമ്മിലുള്ള ശീതസമരം ഇൗയടുത്താണ് തുറന്നപോരിലെത്തിയത്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ചെറൂപ്പ ആശുപത്രിക്കു മുന്നിൽ ഭരണസമിതി ഉപരോധസമരം നടത്തിയിരുന്നു. യു.ഡി.എഫ് ഭരണസമിതി ഹരിതകേരളം പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നു -എൽ.ഡി.എഫ് മാവൂർ: സർക്കാർ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതി അട്ടിമറിക്കാൻ വേണ്ടിയാണ് ഗ്രാമപഞ്ചായത്ത് ഭരണാധികാരികൾ ഇറങ്ങിപ്പോക്ക് പ്രഹസനം നടത്തിയതെന്ന് ഇടത് മെംബർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കോളറ അടക്കം റിപ്പോർട്ട് ചെയ്ത മാവൂരിൽ പരിശീലന ക്ലാസിന് ഏറെ പ്രാധാന്യമുണ്ട്. വർഷം നീളുന്ന പ്രതിരോധ പ്രവർത്തന പരിപാടിയിൽനിന്നാണ് ആരോഗ്യപ്രശ്നങ്ങളിൽ പരിഹാരം കാണാൻ മുഖ്യചുമതലയുള്ള പ്രസിഡൻറ് ഇറങ്ങിപ്പോയത്. ഹരിത കേരളം പദ്ധതിക്ക് മാമ്പൂവ് എന്ന പേരിൽ പദ്ധതികൊണ്ടുവന്ന് മാലിന്യപ്പെട്ടികൾ സ്ഥാപിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം യു.ഡി.എഫ് ഭരണസമിതി ഉണ്ടാക്കി. ഇൗ മാലിന്യപ്പെട്ടികൾ എം.ആർ.എഫ് സ​െൻററിനു സമീപം കൂട്ടിയിട്ടിരിക്കുകയാണ്. മാർച്ച് മാസം ഉദ്ഘാടനം ചെയ്ത മത്സ്യ -മാംസ മാർക്കറ്റ് ഇപ്പോൾതന്നെ ശോച്യാവസ്ഥയിലാണ്. ഇൗ വിഷയം കൃത്യമായും സത്യസന്ധമായും വിലയിരുത്തി ഹെൽത്ത് ഇൻസ്പെക്ടർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ അനധികൃതമായി പാർപ്പിച്ച കെട്ടിടങ്ങൾക്കെതിരെ നടപടിയെടുത്തതും ഹെൽത്ത് ഇൻസ്പെക്ടറോട് ഭരണസമിതിക്ക് അനിഷ്ടമുണ്ടാകാൻ കാരണമാണ്. ഹെൽത്ത് ഇൻസ്പെക്ടറെ സ്ഥലം മാറ്റാൻ എൽ.ഡി.എഫ് അനുവദിക്കില്ല. പി.ടി.എ. റഹീം എം.എൽ.എ അനുവദിച്ച പഞ്ചായത്ത് ഹെൽത്ത് സ​െൻററിന് സ്ഥലം വിട്ടുനൽകാൻ തയാറാകാത്ത യു.ഡി.എഫ് ഭരണസമിതി ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനെ ഒറ്റപ്പെടുത്താനും ക്രൂശിക്കാനും ശ്രമിക്കുകയാണ്. വാർത്തസമ്മേളനത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതഭായ്, അംഗങ്ങളായ പുതുക്കുടി സുരേഷ്, കെ. അനൂപ്, കെ. ഉണ്ണികൃഷ്ണൻ, രാജി ചെറുതൊടികയിൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.