ജവഹർ ഗ്രാസ്റൂട്ട് ഓൾ കേരള ജൂനിയർ ഇലവൻസ് ഫുട്​ബാൾ ടൂർണമെൻറ്

മാവൂർ: ജവഹർ മാവൂർ സംഘടിപ്പിക്കുന്ന ഓൾ കേരള ഗ്രാസ്റൂട്ട് ജൂനിയർ ഇലവൻസ് ഫുട്ബാൾ ടൂർണമ​െൻറ് ശനി, ഞായർ ദിവസങ്ങളിൽ കൽപ്പള്ളിയിൽ നടക്കും. ഒമ്പതിനും 14നുമിടയിൽ പ്രായമുള്ള ജൂനിയർ താരങ്ങളാണ് കളത്തിലിറങ്ങുക. മുത്തൂറ്റ് അക്കാദമി കൊച്ചി, എഫ്.എ മീനങ്ങാടി, സത്യൻ സോക്കർ കോഴിക്കോട്, ജവഹർ ഡേ ബോഡിങ് സ്കൂൾ എന്നീ പ്രബല ടീമുകൾ ടൂർണമ​െൻറിൽ മാറ്റുരക്കും. ലീഗടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പോയൻറുകൾ നേടുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി ഉദ്ഘാടനം നിർവഹിക്കും. ന്യൂ ഫ്രണ്ട്സ് വാട്സ്ആപ് കൂട്ടായ്മ ഫൈവ്സ് ഫുട്ബാൾ മാവൂർ: ന്യൂ ഫ്രണ്ട്സ് വാട്സ്ആപ് കൂട്ടായ്മ കൽപള്ളി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഏകദിന ഫൈവ്സ് ഫുട്ബാൾ ടൂർണമ​െൻറ് ജവഹർ മാവൂർ പ്രസിഡൻറ് കെ.ടി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. 16 ടീമുകൾ പങ്കെടുത്ത ടൂർണമ​െൻറി​െൻറ കലാശ പോരാട്ടത്തിൽ പനങ്കുണ്ട കച്ചേരിക്കുന്ന്, സമ്മർ ട്രേഡേഴ്സ് മദീനയെ പരാജയപ്പെടുത്തി ജേതാക്കളായി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും കെ.ടി. അഹമ്മദ്കുട്ടി സമ്മാനിച്ചു. റണ്ണേഴ്‌സപ്പിനുള്ള ട്രോഫിയും കാഷ് അവാർഡും വിച്ചാവ മാവൂർ സമ്മാനിച്ചു. മികച്ച താരമായി സീസ്ക മാവൂരിലെ മിഷാൽ ഷാ, ഗോൾ കീപ്പറായി ദാസൻ (പനങ്കുണ്ട, കച്ചേരിക്കുന്ന്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഫണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ടീച്ചർ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാക്ക്, അംഗം സാജിദ പാലിശ്ശേരി എന്നിവർ സംസാരിച്ചു. സജി അധ്യക്ഷത വഹിച്ചു. യൂറോ അബൂബക്കർ സ്വാഗതവും ബഷീർ കൽപള്ളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.