ഉയരങ്ങളിൽ കൊയിലാണ്ടിയിലെ സ്കൂളുകൾ, താരങ്ങളായി പെൺകുട്ടികൾ

കൊയിലാണ്ടി: എസ്.എസ്.എൽ.സി പരീക്ഷയിൽ നഗരത്തിലെ സ്കൂളുകൾക്ക് അഭിമാനകരമായ നേട്ടം. പതിവുപോലെ ഗവ. ഫിഷറീസ് െറസിഡൻഷ്യൽ സ്കൂൾ നൂറുശതമാനം കൈപ്പിടിയിലൊതുക്കിയപ്പോൾ ഈ രംഗത്തേക്ക് കൊയിലാണ്ടി ഗവ. ഗേൾസ് ഹയർസെക്കൻഡറിയും കടന്നുവന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളും ചരിത്രവിജയം കരസ്ഥമാക്കി. 98.5 ശതമാനം വിജയം നേടി തല ഉയർത്തിപ്പിടിച്ചു. തീരദേശ മേഖലയിലെ ഗവ. മാപ്പിള സ്കൂൾ വമ്പൻ മുന്നേറ്റം നടത്തി. 99.4 ശതമാനമാണ് ഇവരുടെ വിജയം. ഗവ. ഗേൾസ് ഹയർസെക്കൻഡറി 395 പേരെ പരീക്ഷക്കിരുത്തി എല്ലാവരേയും വിജയിപ്പിച്ചപ്പോൾ ജില്ലയിലെത്തന്നെ പഴക്കംചെന്ന സ്കൂളുകളിൽ ഒന്നായ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി 529 പേരെയാണ് പരീക്ഷക്ക് ഇരുത്തിയത്. അതിൽ എട്ടുപേർ പരാജയപ്പെട്ടു. 53 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പരീക്ഷയെഴുതിയ പെൺകുട്ടികളെല്ലാം മികച്ച വിജയം നേടി. സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയ ശേഷം വന്ന ആദ്യ എസ്.എസ്.എൽ.സി. ബാച്ചാണിത്. മികവിലേക്ക് ഉയർന്നുവരുന്ന ഗവ. മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ 140 പേരാണ് പരീക്ഷയെഴുതിയത്. ഒരാളുടെ പരാജയത്തിൽ നൂറുമേനി നഷ്ടമായെങ്കിലും ഗംഭീര വിജയംതന്നെയാണിത്. തീരദേശങ്ങളിലെ സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ഈ വിജയം വലിയ ഊർജമാണ് പകരുന്നത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികൾ പഠിക്കുന്ന ഫിഷറീസ് റീജനൽ ടെക്നിക്കൽ സ്കൂളിന് നൂറുശതമാനം പുത്തരിയല്ല. കാലങ്ങളായി അത് അവർക്ക് സ്വന്തമാണ്. നഗരത്തിലെ സ്കൂളുകൾ മിന്നും വിജയം നേടിയപ്പോൾ പെൺകുട്ടികൾ മിന്നൽപ്പിണറുകളായി. പരീക്ഷയെഴുതിയ ആരും തോറ്റില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.