പാവയിൽ ഫെസ്​റ്റ്​ മൂന്നിന് തുടങ്ങും

അത്തോളി: പാവയിൽ പുഴയുടെ സാധ്യതകളെയും ഉൾനാടൻ ഗ്രാമീണ സൗന്ദര്യത്തെയും പ്രയോജനപ്പെടുത്തിക്കൊണ്ട് വിനോദവിജ്ഞാനവും കലയും സംഗീതവും നൃത്തവും ഒത്തുചേരുന്ന പരിസ്ഥിതി സൗഹൃദ ടൂറിസം മേളയായ രണ്ടാമത് പാവയിൽ ഫെസ്റ്റ് ഏപ്രിൽ മൂന്നിന് തുടങ്ങും. തലക്കുളത്തൂർ-ചേളന്നൂർ ഗ്രാമപഞ്ചായത്തുകളുടെ സംഗമഭൂമിയായ പാവയിൽ പ്രദേശത്തി​െൻറ വികസനം ലക്ഷ്യമാക്കിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇവർക്കൊപ്പം കേരള സംഗീത നാടക അക്കാദമി, കേരള ലളിതകല അക്കാദമി, കേരള സ്പോർട്സ് കൗൺസിൽ, ജില്ല വടംവലി അസോസിയേഷൻ എന്നീ സംഘടനകളും ഫെസ്റ്റ് നടത്തിപ്പിന് സഹകരിക്കുന്നുണ്ട്. മൂന്നിന് ഉച്ചക്ക് രണ്ടുമണിക്ക് വിവിധ സ്ഥാപനങ്ങളും െറസിഡൻറ്സ് അസോസിയേഷനുകളും അണിനിരക്കുന്ന ഘോഷയാത്ര നടക്കും. ഏഴുദിവസം നീളുന്ന ഫെസ്റ്റ് വൈകീട്ട് അഞ്ചുമണിക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, അമ്യൂസ്മ​െൻറ് പാർക്ക്, ഫ്ലവർഷോ, ഫുഡ് കോർട്ട്, കനോയിങ്, കയാക്കിങ്, ഡ്രാഗൺ ബോട്ട്, വാട്ടർ സ്പോർട്സ്, വിൽപന ചന്തകൾ, വിവിധ മത്സരങ്ങൾ, കുടുംബശ്രീ, അംഗൻവാടി, െറസിഡൻറ്സ് കലോത്സവങ്ങൾ എന്നീ പരിപാടികളും നടക്കും. ഫെസ്റ്റിന് മുന്നോടിയായി ചിത്രപ്രദർശനം നടക്കും. നാലിന് രാത്രി എട്ടുമണിക്ക് ജില്ല തല വടംവലി മത്സരം നടക്കും. കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ആദരിക്കും. ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന സമാപന സാംസ്കാരിക സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.