തനിമ സ്വാഗതസംഘം ഓഫിസ് തുറന്നു

കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂരിലെ സർഗ പ്രതിഭകളെ സംഘടിപ്പിച്ച് 'തനിമ'യൊരുക്കുന്ന 'ഹിന്ദുസ്ഥാൻ ഹമാരാ' പരിപാടിയുടെ സ്വാഗത സംഘം ഓഫിസ് പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത ടി.എ.കെ ബിൽഡിങ്ങിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശമീർ പാർക്ക് അധ്യക്ഷത വഹിച്ചു. കൺവീനർമാരായ എം. സാലിഹ്, റഹ്മാൻ കുറ്റിക്കാട്ടൂർ, മുജീബ് എടക്കണ്ടി, റഷീദ് നാസ്, ടി.പി. ഷാഹുൽ ഹമീദ്, ഹബീബ് എന്നിവർ സംബന്ധിച്ചു. ഏപ്രിൽ 28ന് നടക്കുന്ന പരിപാടിയിൽ കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ് തുടങ്ങിയവരെ ആദരിക്കും. പ്രശസ്ത ഗായകർ അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.