കോൺഗ്രസ് പ്രതിനിധി സമ്മേളനം

അത്തോളി: മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഗിരീഷ് മൊടക്കല്ലൂർ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്, കെ. രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ കിടാവ്, കെ. സമദ്, കെ.കെ പരീദ്, ജൈസൽ അത്തോളി, സി.വി. ഭാസ്കരൻ, സി.കെ. രാമചന്ദ്രൻ, ഉഷാ കെ. ഗോപാലം എന്നിവർ സംസാരിച്ചു. സമ്മേളനത്തിനെത്തിയ പ്രതിനിധികൾക്ക് മാവിൻ തൈ നൽകി. വിതരണം കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് നിർവഹിച്ചു. സമ്മേളനം നടന്ന സ്കൂൾ മുറ്റത്ത് ഉദ്ഘാടകനായ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മാവിൻതൈ നട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.