സൗജന്യ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം

ചാലിയം: കുടിവെള്ളക്ഷാമം രൂക്ഷമായ തീരപ്രദേശത്തിന് ആശ്വാസമായി കുടിവെള്ള വിതരണ പരിപാടിക്ക് തുടക്കം. ചാലിയം ഫാത്തിമാബി മെമ്മോറിയൽ (ഫെയിം) ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിലാണ് പദ്ധതി. ടാങ്കറിൽ ജപ്പാൻ പദ്ധതി വെള്ളം കൊണ്ടുവന്ന് പ്രത്യേക സംഭരണികളിൽ ശേഖരിച്ചാണ് രാവിലെയും വൈകീട്ടും സൗജന്യമായി ജലം വിതരണം ചെയ്യുക. ഇതി​െൻറ മുഴുവൻ ചെലവും ട്രസ്റ്റ് വഹിക്കും. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ നിർവഹിച്ചു. ട്രസ്റ്റി എം.സി. അക്ബർ അധ്യക്ഷത വഹിച്ചു. വാർഡംഗം വി. ജമാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എ.എം. കാസിം, സി.പി.എം ലോക്കൽ സെക്രട്ടറി എ. ഹസൻ, ട്രസ്റ്റ് ഭാരവാഹികളായ ഇ.എം. അബ്ദുൽ അസീസ്, എം.സി. നാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.