ദേശീയ രാഷ്​ട്രീയത്തിലും ലീഗ് കരുത്ത​ുകാട്ടും ^ഇ.ടി

ദേശീയ രാഷ്ട്രീയത്തിലും ലീഗ് കരുത്തുകാട്ടും -ഇ.ടി കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിലും ലീഗ് നിർണായക ഇടപെടൽ നടത്തുമെന്ന് മുസ്ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. 2019ലെ തെരഞ്ഞെടുപ്പോടെ ഇത് ബോധ്യപ്പെടും. ജില്ല മുസ്ലിം ലീഗ് ദ്വിദിന എക്സിക്യൂട്ടിവ് ക്യാമ്പ് പുതുപ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ എം.എൽ.എ, പി.കെ.കെ. ബാവ, എം.സി. മായിൻ ഹാജി, സി. മോയിൻ കുട്ടി, പി.എം.എ. സലാം, ടി.പി.എം. സാഹിർ, സി.പി. ചെറിയ മുഹമ്മദ്, പാറക്കൽ അബ്ദുല്ല എം.എൽ.എ, സി.കെ. സുബൈർ, യു.സി. രാമൻ, നൂർബിന റഷീദ്, എസ്.വി. അബ്ദുല്ല, പി. കുത്സു തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എ. റസാഖ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.