തൊഴിലാളികളെ അടിമകളാക്കുന്ന കേന്ദ്ര^സംസ്​ഥാന സർക്കാർ നയങ്ങളെ ചെറുക്കും ^എഫ്​.​െഎ.ടി.യു

തൊഴിലാളികളെ അടിമകളാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങളെ ചെറുക്കും -എഫ്.െഎ.ടി.യു കോഴിക്കോട്: രാജ്യത്ത് താവളമുറപ്പിക്കുന്ന കുത്തക വ്യവസായികൾക്ക് വേണ്ടി അടിമ വേലക്കാരെ സൃഷ്ടിക്കാൻ തീരുമാനിക്കുകയാണ് കേന്ദ്ര-കേരള സർക്കാറുകൾ ചെയ്യുന്നതെന്ന് ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.െഎ.ടി.യു) സംസ്ഥാന ജന. സെക്രട്ടറി ജോസഫ് ജോൺ. കേന്ദ്ര-കേരള സർക്കാറുകളുടെ തൊഴിലാളി ദ്രോഹ നിയമങ്ങൾക്കെതിരെ എഫ്.െഎ.ടി.യു ജില്ല കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് ടി.കെ. മാധവൻ അധ്യക്ഷത വഹിച്ചു. വിവിധ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് എ.പി. വേലായുധൻ (കർഷക തൊഴിലാളി യൂനിയൻ), ചന്ദ്രൻ കല്ലുരുട്ടി (നിർമാണ തൊഴിലാളി യൂനിയൻ), അൻവർ സാദത്ത് (ഹോട്ടൽ ആൻഡ് കാറ്ററിങ് തൊഴിലാളി യൂനിയൻ), ജയപ്രകാശൻ മടവൂർ (ഒാേട്ടാമൊബൈൽ വർക്കേഴ്സ് ആൻഡ് ഡ്രൈവേഴ്സ് യൂനിയൻ), ശങ്കരൻ മടവൂർ എന്നിവർ സംസാരിച്ചു. എഫ്.െഎ.ടി.യു ജില്ല ജന. സെക്രട്ടറി ശംസുദ്ദീൻ മുഹമ്മദ് സ്വാഗതവും ജില്ല ട്രഷറർ എൻ.പി. സദറുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.