മോദി സർക്കാറിനെതിരെ സോഷ്യലിസ്​റ്റ്​ പാർ‌ട്ടികൾ പോരാടണം -കെ. രാജശേഖരൻ

കോഴിക്കോട്: സോഷ്യലിസ്റ്റ് പാർട്ടികൾ മോദി സർക്കാറിനെതിരെ പോരാടണമെന്ന് ജനതാദൾ (യു) അഖിലേന്ത്യ അധ്യക്ഷൻ അഡ്വ. കെ. രാജശേഖരൻ. അരങ്ങിൽ ശ്രീധരൻ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരങ്ങിൽ ശ്രീധര​െൻറ സംശുദ്ധ രാഷ്ട്രീയപാത പ്രവർത്തകർ പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.പി. വീരേന്ദ്രകുമാർ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പൊറ്റങ്ങാടി കിഷൻ ചന്ദ്, സലീം മടവൂർ, എം.പി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. പാർട്ടി ചിഹ്നം ചർച്ചക്കു ശേഷം -വീരേന്ദ്രകുമാർ കോഴിക്കോട്: പുതിയ പാർട്ടി ചിഹ്നം തീരുമാനിക്കുന്നത് ഡൽഹിയിൽ ശരത് യാദവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണെന്ന് എം.പി. വിരേന്ദ്രകുമാർ എം.പി. കോഴിക്കോട്ട് മാധ്യമ പ്രവർ‌ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാറുമായി ജെ.ഡി.യു ബന്ധം ഉപേക്ഷിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.