രാത്രിയാത്ര നിരോധനം: മേൽപാത നിർമാണത്തിന്​ കടമ്പകളേറെ

കൽപറ്റ: രാത്രിയാത്ര നിരോധനത്തിന് പരിഹാരമായി കാട്ടിലൂടെ മേൽപാത നിർമിക്കുകയെന്ന ആശയം നടപ്പിൽവരുത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളേറെ. ഏറെ പണച്ചെലവുള്ള വിഷയം ഇരു സംസ്ഥാന സർക്കാറുകളും അതീവ ഗൗരവത്തോടെ കാണുന്നില്ലെന്നതാണ് പ്രധാന തടസ്സം. വന്യമൃഗങ്ങളുടെ വിഹാരത്തിന് ഭംഗം വരുത്താത്ത രീതിയിൽ മേൽപാത നിർമിച്ച് രാത്രിയാത്ര നിരോധനത്തിൽനിന്ന് മുക്തമാവുകയെന്ന ആശയം വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകർ അടക്കമുള്ളവർ വർഷങ്ങൾക്ക് മുേമ്പ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, കേരളവും കർണാടകയും രാത്രിയാത്ര വിഷയത്തിൽ ഉന്നതതല ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന അവസരത്തിൽപോലും മേൽപാതയെന്ന പരിഹാരമാർഗം സജീവമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ല. മുത്തങ്ങക്കും മദൂരിനുമിടയിൽ ദേശീയപാത 766 കടന്നുപോകുന്ന വനമേഖല 30 കിലോമീറ്റാണ്. ഇതിൽ 22 കിലോമീറ്റർ കർണാടക അതിർത്തിയിലും എട്ടു കിലോമീറ്റർ കേരളത്തി​െൻറ അതിർത്തിക്കുള്ളിലുമാണ്. 30 കിലോമീറ്ററിനുള്ളിൽ വന്യമൃഗങ്ങൾ കടന്നുപോകുന്ന സ്ഥലം എട്ടു കിലോമീറ്റായി നിജപ്പെടുത്തുന്നതിന് അടിസ്ഥാനമില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എൻ. ബാദുഷ പറയുന്നു. 'കാട്ടുമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന പ്രധാന മേഖലയെന്ന് നിർണയിക്കുന്നതൊക്കെ ശുദ്ധ അസംബന്ധമാണ്. ആനത്താരകളുണ്ടാകാം. അത് കാട്ടി​െൻറ ഉള്ളിലായിക്കൊള്ളണമെന്നുമില്ല. അതുകൊണ്ട് വനഭൂമിയിലൂടെ കടന്നുപോകുന്ന റോഡ് മുഴുവനായിത്തന്നെ മേൽപാതയാക്കി മാറ്റണം. ഏറ്റവും നല്ലത് ഭൂമിക്കടിയിലൂടെയുള്ള ടണലാണ്. അതല്ലെങ്കിൽ ദീർഘമായൊരു മേൽപാത തന്നെയാണ് ആവശ്യം'. കാടിനുള്ളിലെ ഗതാഗതത്തിന് മേൽപാത പോലെത്തന്നെ വനത്തിനടിയിലൂടെ തുരങ്കം നിർമിച്ചുള്ള അടിപ്പാതയെക്കുറിച്ചും ആേലാചിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി നിർദേശം മുന്നോട്ടുവെച്ചിരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ പകൽ വഴി മുത്തങ്ങ ദേശീയപാതയിലൂടെയുള്ള വാഹനങ്ങളുടെ സാന്ദ്രത നാലിരട്ടി വർധിപ്പിച്ചിട്ടുണ്ട്. മുത്തങ്ങ മുതൽ കർണാടക അതിർത്തിയിൽ കാട് അവസാനിക്കുന്നയിടം വരെ 20 കിലോമീറ്റർ ദൂരത്തിൽ നുഗു പുഴ ഒഴുകുന്നത് ദേശീയപാതക്ക് സമാന്തരമായിട്ടാണ്. വേനൽക്കാലങ്ങളിൽ പകൽസമയങ്ങളിലൊന്നും മൃഗങ്ങൾക്ക് റോഡ് മുറിച്ചുകടന്ന് വെള്ളം കുടിക്കാൻ കഴിയുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പകൽയാത്ര നിരോധനം പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ മേൽപാത വന്നാൽ ഇൗ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും. രാത്രിയാത്ര നിരോധനത്തി​െൻറ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന, ഗോണിക്കുപ്പ വഴിയുള്ള ബദൽപാതയെന്ന നിർദേശവും പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. വന്യജീവി സേങ്കതത്തിനുള്ളിലൂടെയാണ് ആ പാതയും. സുപ്രീംകോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ കേരള സർക്കാറി​െൻറ നിർദേശമായി മേൽപാത വിഷയം ഉന്നയിക്കണമെന്ന് പല സംഘടനകളും ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയിൽനിന്ന് ഇക്കാര്യത്തിലുള്ള വിധി കേരള, കർണാടക സർക്കാറുകളെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും അതിന് ബാധ്യതപ്പെടുത്തുന്ന രീതിയിലായിരിക്കണം. ഇല്ലെങ്കിൽ മേൽപാതയെന്ന ആശയം അനന്തമായി നീണ്ടുപോകും. ൈടഗർ കൺസർവേഷൻ അതോറിറ്റിയിൽനിന്നോ കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ടിൽനിന്നോ മേൽപാത നിർമാണത്തിന് പണം കണ്ടെത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പി.ഡബ്ല്യു.ഡിയുടെ കണ്ണിമാങ്ങ കൊയ്ത്ത്: കലക്ടർക്ക് പരാതി കൽപറ്റ: പാതയോരങ്ങളിലെ നാട്ടുമാവുകളിലുള്ള കണ്ണിമാങ്ങ പൊതുമരാമത്ത് േലലം ചെയ്ത് വിൽക്കുന്നതിനെതിരെ ജില്ല കലക്ടർക്കും പി.ഡബ്ല്യു.ഡി അധികൃതർക്കും പരാതി നൽകി. പടിഞ്ഞാറത്തറ തരിയോട് മുതൽ കുറ്റ്യാടി പക്രന്തളം വരെയുള്ള റോഡരികിലെ സർക്കാർ വക നാട്ടുമാവുകളിലെ 2018 സീസണിലെ മുഴുവൻ കണ്ണി മാങ്ങകളും ചില പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് മലബാറിലെ വൻകിട കണ്ണിമാങ്ങ അച്ചാർ നിർമാതാക്കൾക്ക് തുച്ഛമായ വിലക്ക് വിറ്റത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പി​െൻറ നടപടിക്കെതിരെ എഴുത്തുകാരനും പടിഞ്ഞാറത്തറ സ്വദേശിയുമായ ജിത്തു തമ്പുരാനാണ് പരാതി നൽകിയത്. പാതയോരങ്ങളിൽ നിറയെ കായ്ച്ചുനിൽക്കുന്ന നാട്ടുമാവുകൾക്ക് മധുരതരമായൊരു മാമ്പഴക്കാലം നിഷേധിച്ച് പൊതുമരാമത്ത് നടത്തുന്ന ലാഭക്കളികൾ ഇന്നാട്ടിലെ മണ്ണിനും മനുഷ്യനും വരുത്തുന്ന നഷ്ടങ്ങളെക്കുറിച്ച് വിശദീകരിച്ചാണ് ജിത്തു തമ്പുരാൻ കലക്ടർക്ക് പരാതി സമർപ്പിച്ചിട്ടുള്ളത്. അപൂർവമായി മാറിക്കഴിഞ്ഞ നാട്ടുമാവുകളുടെ വംശവർധനവ് നടക്കുന്നത് പഴുത്ത മാമ്പഴത്തി​െൻറ കുരട്ടകളിലൂടെ മാത്രമാണെന്നും അണ്ണാനും വാവലും കിളികളുമടക്കം ആവാസവ്യവസ്ഥയിലെ ഒരുപാട് ജീവജാലങ്ങളുടെ ഭക്ഷണം കൂടിയാണ് ലാഭക്കൊതി പൂണ്ട പി.ഡബ്ല്യു.ഡി നിഷേധിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മാമ്പഴത്തിന് വയനാട്ടിലെ ആദിവാസി വിഭാഗക്കാരടക്കമുള്ള നിരവധി പാവപ്പെട്ട കുഞ്ഞുങ്ങളുടെ ആശ്രയം കൂടിയാണ് റോഡരികിലെ നാട്ടുമാവുകൾ. ഇവ പൂവിട്ട് കണ്ണിമാങ്ങയാവുേമ്പാൾതന്നെ കൊമ്പടക്കം വെട്ടി നശിപ്പിച്ച് മാങ്ങ പറിക്കാൻ, അത്യാഗ്രഹം മൂത്ത ഉദ്യോഗസ്ഥർ നൽകിയ അനുമതി റദ്ദാക്കണമെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് മാവുകളിൽനിന്ന് കണ്ണിമാങ്ങ പറിക്കാൻ 20,000ത്തിൽ താഴെ രൂപക്ക് മാത്രമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ കരാർ നൽകിയത്. കിലോക്ക് 100 രൂപ മാർക്കറ്റ് വിലയുള്ള കണ്ണിമാങ്ങ ടൺകണക്കിനാണ് ഇത്രയും മാവുകളിൽനിന്ന് ഇതരജില്ലകളിൽനിന്നുള്ള അച്ചാർ കമ്പനിക്കാർ കൊേമ്പാടെ പറിച്ചുകൊണ്ടുപോയത്. നാട്ടുമാവുകേളാടുള്ള പി.ഡബ്ല്യു.ഡിയുടെ കണ്ണിൽചോരയില്ലാത്ത സമീപനത്തെക്കുറിച്ച് ജിത്തു തമ്പുരാൻ കുറിച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. THUWDL22slug
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.