രാമല്ലൂർ കുനിയടി തോടിൻതീരം ഹരിതസമൃദ്ധം

നന്മണ്ട: കുനിയടി തോടി​െൻറ തീരം ചേർന്നുകിടക്കുന്ന പാടങ്ങൾ പച്ചക്കറികളാൽ സമൃദ്ധമാണ്. കാക്കൂരിലെ രാമല്ലൂർ ഗ്രാമമാണ് പച്ചക്കറി കൃഷിയിൽ ഹരിതവിപ്ലവം സൃഷ്ടിക്കുന്നത്. സ്ത്രീകളടക്കമുള്ളവരുടെ അധ്വാനമാണ് ഇൗ മണ്ണിനെ ഹരിതാഭമാക്കുന്നത്. ഏഴ് ഏക്കർ വയലിൽ 150ഒാളം കുടുംബങ്ങളാണ് കൃഷിയിറക്കിയത്. ഇതി​െൻറയൊക്കെ അമരക്കാരൻ പുന്നശ്ശേരി പുതുക്കോട്ടുംകണ്ടി ഗിരീഷാണ്. കൃഷി നനക്കാനായി ടാർപോളിൻകൊണ്ട് എേട്ടാളം ടാങ്കുകളും നിർമിച്ചിട്ടുണ്ട്. ഏതു വേനലിലും വെള്ളം ഇവിടെ സുലഭം. തുടക്കത്തിൽതന്നെ ഇൗ കർഷക കൂട്ടായ്മയിലെ അംഗങ്ങൾക്ക് പ്രാഥമിക ക്ലാസ് നൽകുന്നതും കൃഷിയിൽ അനുഭവസമ്പത്തുള്ള ഗിരീഷ്തന്നെ. രാസകീടനാശിനിയും രാസവളവും ഉപയോഗിക്കാത്ത പച്ചക്കറിയാണ് ഇവിടെ വിളയുന്നത്. പഞ്ചഗവ്യം, ജീവാമൃതം, മത്തിവളം, കോഴിക്കാഷ്ഠം എന്നിവയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. രാമല്ലൂരിലെ പച്ചക്കറികൃഷി മറ്റിടങ്ങളിലെ കർഷകർക്കുകൂടി പ്രോത്സാഹനമാകുകയാണ്. പ്രദേശത്തെ മുതിർന്ന കൃഷിക്കാർ കുഞ്ഞിശങ്കര ഗുരുക്കളും കണാരക്കുട്ടിയുമാണ്. നാട്ടുകാരെല്ലാം ഇൗ ഹരിതവിപ്ലവത്തി​െൻറ കണ്ണികളാണ്. ചീര, വെണ്ട, പടവലം, മത്തൻ, ഇളവൻ, വെള്ളരി, പയർ, ചുരങ്ങ, കക്കിരി... അങ്ങനെ നീണ്ടുപോകുന്നു ഇവിടത്തെ വിഭവങ്ങൾ. ഒന്നാംഘട്ട വിളവെടുപ്പ് കെേങ്കമമായപ്പോൾ തേടിയെത്തിയത് മറ്റൊരു സന്തോഷവാർത്ത കൂടിയായിരുന്നു; ജില്ലയിലെ പച്ചക്കറി കർഷകനായി ഗിരീഷ് പുതുക്കോടുംകണ്ടിെയ തെരഞ്ഞെടുത്തുവെന്നത്. കാക്കൂർ കൃഷിഭവ​െൻറ സഹകരണവും ഇൗ കൂട്ടായ്മക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.