സമസ്ത സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷ നാളെ തുടങ്ങും

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ പരീക്ഷ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 230 മദ്‌റസകളില്‍ നാെള മുതൽ പരീക്ഷ നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ 13,109 വിദ്യാർഥികൾ പങ്കെടുക്കും. അഞ്ചാം തരത്തില്‍ 230 സ​െൻററുകളിലായി 6,962 വിദ്യാര്‍ഥികൾ, ഏഴാം തരത്തില്‍ 195 സ​െൻററുകളിലായി 4,892 പേർ, പത്താം തരത്തില്‍ 67 സ​െൻററുകളിലായി 1,224 വിദ്യാർഥികളും പ്ലസ്ടു ക്ലാസില്‍ എട്ട് സ​െൻററുകളിലായി 31 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷ നടത്തിപ്പിന് 27 സൂപ്രണ്ടുമാരെയും 446 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.