നടുവണ്ണൂരിൽ ഡേ മാർട്ട് ഒന്നിന് തുറക്കും

നടുവണ്ണൂർ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ ഡേ മാർട്ട് ഏപ്രിൽ ഒന്നിന് ഒമ്പതു മണിക്ക് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ചകളിൽ അരിയും ധാന്യങ്ങൾക്കും പ്രത്യേക ഓഫറുകൾ ഉണ്ടാകും. ബുധനാഴ്ച പച്ചക്കറികൾക്കും ശനിയാഴ്ച പഴവർഗങ്ങൾക്കും, ഞായറാഴ്ച ഗൃഹോപകരണങ്ങൾക്കും ഫർണീച്ചറുകൾക്കും വിലക്കിഴിവ് ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ചെയർമാൻ സി. മുഹമ്മദലി, ഡയറക്ടർ വി. മുസ്തഫ, സി. സജി, ഫൈസൽ ചീരാൻ, ഇ.എ. പത്മനാഭൻ, സനൂപ് എന്നിവർ സംസാരിച്ചു. ദശദിന നീന്തൽ പരിശീലനം മൂന്നാം വർഷത്തിലേക്ക് നടുവണ്ണൂർ: കോട്ടൂർ എ.യു.പി സ്കൂൾ സംഘടിപ്പിക്കുന്ന അവധിക്കാല ദശദിന നീന്തൽ പരിശീലന പരിപാടിക്ക് തുടക്കമായി. കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വിലാസിനി കൊരോങ്ങിൽ ഉദ്ഘാടനം ചെയ്തു. ബി.ആർ. ദീപ അധ്യക്ഷത വഹിച്ചു. 'എല്ലാവരും മികവിലേക്ക്' എന്ന സ്കൂളി​െൻറ തനതുപദ്ധതിയുടെ ഭാഗമായി രണ്ടു വർഷമായി അവധിക്കാലത്ത് പരിശീലനം നൽകിവരുന്നു. ഇരുപതോളം കുട്ടികളാണ് ഇത്തവണ പരിശീലനത്തിന് എത്തിച്ചേർന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. അധ്യാപകരായ വിനോദ് കോട്ടൂർ, വി.കെ. റാഷിദ്, എൻ.കെ. സാലിം, എൻ.വി. നീതു, എസ്. ഷൈനി, വി.വി. സബിത, വി.ടി. സുനന തുടങ്ങിയവരാണ് പരിശീലനം നൽകുന്നത്. ഏപ്രിൽ ഏഴിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.