ബ്രേക്ക​ുപോയി; കെ.എസ്.ആർ.ടി.സി ബസ് മിനിലോറിക്ക്​ പിന്നിലിടിച്ചു

പേരാമ്പ്ര: ടൗണിൽ ചെമ്പ്ര റോഡിനു സമീപം സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ബസ് മിനിലോറിയുടെ പിന്നിലിടിച്ചു. ബസി​െൻറ ബ്രേക്ക് നഷ്ടപ്പെട്ടതാണു അപകട കാരണം. ബസി​െൻറ ചില്ല് തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലോടെയാണു സംഭവം. കുറ്റ്യാടി-ഉേള്ള്യരി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. പിഷാരികാവ് ഉത്സവം കാരണം ദേശീയപാതയിലെ വാഹനങ്ങൾ പേരാമ്പ്ര വഴി തിരിച്ചുവിട്ടതിനാൽ ഗതാഗതം കൂടുതൽ ദുഷ്കരമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.