തിക്കോടി 'ക്ലീൻ ആൻഡ് ഗ്രീൻ' പദ്ധതി ഉദ്​ഘാടനം

നന്തിബസാർ: സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൈവ, അജൈവ മാലിന്യസംസ്കരണ പരിപാലന പദ്ധതിയായ 'ക്ലീൻ ആൻഡ് ഗ്രീൻ തിക്കോടി'യുടെ ഉദ്ഘാടനവും, ഹരിതസേന ലോഞ്ചിങ്ങും, ലാപ്‍ടോപ് വിതരണവും ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. പ്രസിഡൻറ് സി. ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിജില മഹേഷ്, ബ്ലോക്ക് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, എം.പി. അജിത, എം.കെ. വഹീദ, പ്രസീത ആളങ്ങാരി, ബിന്ദു കണ്ടംകുനി, എം.കെ. പ്രേമൻ, രാജീവൻ കോടല്ലൂർ, എൻ.കെ. കുഞ്ഞബ്ദുള്ള, ബിജു കളത്തിൽ, കെ. കുഞ്ഞിരാമൻ മാസ്റ്റർ, പുഷ്പ, രുഗ്മാംഗധൻ, സുകുമാരൻ, രാഗേഷ് എന്നിവർ സംസാരിച്ചു. ലൈഫ് പാർപ്പിട പൂർത്തീകരണ ഒന്നാംഘട്ട പ്രഖ്യാപനവും, റിങ്‌ കമ്പോസ്റ്റ് വിതരണവും നടത്തി. എ. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.