പ്രതിഷേധമിരമ്പി; മർസൂക്​ വിമൻസ്​ കോളജ്​ അടച്ചുപൂട്ടില്ല

കോഴിക്കോട്: കല്ലായ് റോഡിലെ മർസൂക് വിമൻസ് കോളജ് അടച്ചുപൂട്ടാനുള്ള മാനേജ്മ​െൻറി​െൻറ തീരുമാനത്തിൽ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പ്രതിഷേധം. വിദ്യാർഥിനികൾ കോളജിലേക്ക് മാർച്ച് നടത്തിയതോടെ രണ്ടു വർഷത്തേക്ക് അടച്ചുപൂട്ടില്ലെന്ന് മാനേജ്മ​െൻറ് രേഖാമൂലം ഉറപ്പുനൽകി. സമരത്തിനിടെ രക്ഷിതാക്കളും ചില അധ്യാപകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. വർഷങ്ങളായി പ്രവർത്തിക്കുന്ന പാരലൽ കോളജായ മർസൂകിൽ 650ഒാളം വിദ്യാർഥിനികൾ പഠിക്കുന്നുണ്ട്. നഷ്ടത്തിലായതിനാൽ കോളജ് അടച്ചുപൂട്ടുകയാണെന്നായിരുന്നു അധികൃതരുടെ വാദം. അടച്ചുപൂട്ടാനുള്ള തീരുമാനം മുന്നറിയിപ്പില്ലാതെയായിരുന്നു. ബുധനാഴ്ച കോളജിലെത്തിയേപ്പാൾ നോട്ടീസ് ബോർഡിൽ അറിയിപ്പ് കണ്ടപ്പോഴാണ് വിദ്യാർഥിനികൾ വിവരമറിയുന്നത്. പ്ലസ് വൺ, പ്ലസ് ടു, ബി.എ, ബി.കോം കോഴ്സുകളാണ് ഇവിടെയുള്ളത്. 650 കുട്ടികളുടെ ഫീസ് ഉപയോഗിച്ച് ശമ്പളമടക്കമുള്ള ചെലവുകൾ വഹിക്കാനാവുന്നിെല്ലന്ന് പ്രിൻസിപ്പൽ ഷംസുദ്ദീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ടുവർഷം കൂടി ഇവിടെ പഠിക്കാൻ അവസരം നൽകണെമന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥിനികൾ ആവശ്യപ്പെട്ടു. എന്നാൽ, സമീപത്തെ പാരലൽ കോളജുകളിൽ സംവിധാനമൊരുക്കിെയന്നായിരുന്നു പ്രിൻസിപ്പലി​െൻറ നിലപാട്. അധ്യാപകരിൽ ഒരു വിഭാഗവും രക്ഷിതാക്കൾക്കൊപ്പം നിന്നതോടെയാണ് പ്രതിഷേധം വിജയം കണ്ടത്. ഇൗ മാസം 31ന് രക്ഷിതാക്കൾ കോളജ് സംരക്ഷണ സമിതി രൂപവത്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.