മിഠായിത്തെരുവിൽ അംഗപരിമിതിയുള്ളവർക്ക് വീൽചെയർ സംവിധാനം നടപ്പാക്കും ^ജില്ല കലക്ടർ

മിഠായിത്തെരുവിൽ അംഗപരിമിതിയുള്ളവർക്ക് വീൽചെയർ സംവിധാനം നടപ്പാക്കും -ജില്ല കലക്ടർ കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവിൽ അംഗപരിമിതിയുള്ളവർക്ക് സഞ്ചരിക്കാൻ വീൽചെയർ സംവിധാനം നടപ്പാക്കുമെന്ന് ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. മോട്ടോർ വാഹനങ്ങൾക്ക് നിലവിൽ അനുമതിയില്ലാത്ത സാഹചര്യത്തിൽ ഇത്തരക്കാരുടെ യാത്രാപ്രശ്‌നം പലരും ശ്രദ്ധയിൽപെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അംഗപരിമിതിയുള്ളവർക്ക് കച്ചവടസ്ഥാപനങ്ങളിൽ എത്താൻ വീൽചെയർ സംവിധാനം ഒരുക്കുന്നത്. വീൽചെയർ കാരുണ്യമനസ്‌കരിൽ നിന്ന് സ്‌പോൺസർ മുഖേന കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രി റീഹാബിലിറ്റേഷൻ സെൻ‌ററിൽ കനറാബാങ്ക് റീജനൽ ഓഫിസിെൻ‌റ ആഭിമുഖ്യത്തിൽ നടന്ന കാരുണ്യസ്പർശം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗന്ദര്യവത്കരിച്ച മിഠായിത്തെരുവിൽ ആവശ്യത്തിന് വീൽചെയർ നൽകാൻ തയാറാണെന്ന് യോഗത്തിൽ സംസാരിച്ച കനറാബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ബാബു കുര്യൻ അറിയിച്ചു. കനറാബാങ്ക് കാരുണ്യസ്പർശത്തി​െൻറ ഭാഗമായി കെ. മണികണ്ഠൻ, എം. സുബ്രഹ്മണ്യൻ എന്നിവർക്ക് ആധുനിക മൾട്ടി പവർ വീൽചെയർ കലക്ടർ യോഗത്തിൽ സമ്മാനിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. രവീന്ദ്രനാഥൻ, ഡോ. പ്രതാബ് സോമനാഥ്, പ്രഫ. സൂരജ് രാജഗോപാൽ, ഡോ. സജീദ്കുമാർ, ഡോ. ശ്രീദേവി മേനോൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.