'സേവ്' നോട്ട് ബുക്ക് പദ്ധതിക്ക് തുടക്കം

കോഴിക്കോട്: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ 'സേവ്', ലവ് ഡെയിൽ ഫൗണ്ടേഷ​െൻറ മിഷൻ മില്യൻ ബുക്സുമായി സഹകരിച്ച് നടപ്പാക്കുന്ന സേവ് നോട്ട് ബുക്ക് പദ്ധതിക്ക് തുടക്കമായി. പാവപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യമായി നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വിദ്യാർഥിക്ക് 10 നോട്ട് ബുക്കുകൾ വീതം നൽകും. എരഞ്ഞിപ്പാലം കരുണ സ്കൂളിൽ സാഹിത്യഅക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി ഉദ്ഘാടനം നിർവഹിച്ചു. കരുണ സ്കൂളിലെ 100 വിദ്യാർഥികൾക്കുള്ള ആയിരം നോട്ടുപുസ്തകങ്ങൾ കെ.പി. രാമനുണ്ണി സ്കൂൾ ലീഡർ വി. അഞ്ജനക്ക് കൈമാറി. സ്കൂളിൽ ശേഖരിച്ച പഴയ നോട്ടുപുസ്തകങ്ങൾ സ്കൂൾ മാനേജർ സിസ്റ്റർ ആൻ മേരി ലവ് ഡെയിൽ ഫൗണ്ടേഷൻ പ്രതിനിധി കെ. പ്രീജോയ്ക്ക് കൈമാറി. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. സേവ് ജില്ല കോഒാഡിനേറ്റർ വടയക്കണ്ടി നാരായണൻ, പ്രഫ. ശോഭീന്ദ്രൻ, അബ്ദുല്ല സൽമാൻ, സിസ്റ്റർ വിക്ടോറിയ, ഇ. മുരളീമോഹൻ എന്നിവർ സംസാരിച്ചു. സേവി​െൻറ വെബ്സൈറ്റായ www.savevatakara.weebly.com ​െൻറ information എന്ന പേജിൽ നിന്ന് സർക്കുലറും ഫോറവും ഡൗൺലോഡ് ചെയ്ത് 31 വരെ രജിസ്റ്റർ ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.