പൊലീസുകാർക്ക്​​ പെരുമാറ്റ പരിശീലന ക്ലാസ്​

കോഴിക്കോട്: പൊതുജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച് സിറ്റി പൊലീസ് ഒാഫിസർമാർക്ക് പരിശീലനം നൽകി. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശ പ്രകാരമായിരുന്നു പരിശീലന ക്ലാസ്. സ്റ്റേഷനുകളിൽ പരാതിയുമായി എത്തുന്നവരോട് എങ്ങനെ പെരുമാറണം, വാഹന പരിശോധന നടത്തുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു ക്ലാസ്. ഇവ സംബന്ധിച്ച മുൻ ഉത്തരവുകൾ പരിശീലനത്തിൽ വായിച്ചു. പൊലീസ് ക്ലബിൽ നടന്ന പരിശീലന പരിപാടിയിൽ ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാർ, ഡി.സി.പി മെറിൻ ജോസഫ്, സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖ്, ട്രാഫിക് നോർത്ത് അസി. കമീഷണർ പി.കെ. രാജു, അഡ്മിനിസ്ട്രേഷൻ അസി. കമീഷണർ എ. സുദർശനൻ എന്നിവർ സംസാരിച്ചു. മറ്റ് അസി. കമീഷണർമാർ, സി.െഎമാർ, എസ്.െഎമാർ, പൊലീസ് സ്റ്റേഷൻ പി.ആർ.ഒമാർ, ട്രാഫിക് പൊലീസുകാർ, ഹൈവേ പൊലീസുകാർ എന്നിവർ പരിശീലനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.