നഗരസഭ ബജറ്റിന്​ ഭേദഗതികളോടെ അംഗീകാരം

കോഴിക്കോട്: നഗരസഭയുടെ 2018 -19 വർഷത്തെ ബജറ്റ് ഭേദഗതികളോടെ കൗൺസിൽ അംഗീകാരിച്ചു. 722. 80 കോടി വരവും 711.17 കോടി െചലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വാർഡ് ഫണ്ട് ഉയർത്തണമെന്ന പ്രതിപക്ഷത്തി​െൻറ ആവശ്യം അംഗീകരിച്ചതോടെയാണ് ഡെപ്യൂട്ടി മേയർ മീര ദർശക് അവതരിപ്പിച്ച ബജറ്റ് ഐകകണ്േഠ്യന അംഗീകരിച്ചത്. ലക്ഷം രൂപയായിരുന്ന വാർഡ് ഫണ്ട് രണ്ടര ലക്ഷം രൂപയായാണ് ഉയർത്തിയത്. ഫണ്ട് വർധിപ്പിക്കണമെന്ന യു.ഡി.എഫിലെ കെ.ടി. ബീരാൻ കോയയുടെയും ബി.ജെ.പിയിലെ ഇ. പ്രശാന്ത് കുമാറി​െൻറയും ഭേദഗതി നിർേദശം ഡെപ്യൂട്ടി മേയർ‌ അംഗീകരിക്കുകയായിരുന്നു. അധികം വരുന്ന തുകയിൽ കോടി രൂപ നികുതി പിരിവ് ഉൗർജിതമാക്കിയും 12.5 ലക്ഷം രൂപ ഡി ആൻഡ് ഒ ലൈസൻസ് ഫീസിലൂടെയുമാണ് കണ്ടെത്തുക. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ബജറ്റ് നിരാശജനകമാണെന്ന് ചർച്ചയിൽ ചൂണ്ടിക്കാട്ടിയതോടെ പാർട്ടി നേതാക്കളുമായി മേയർ തോട്ടത്തിൽ രവീന്ദ്രൻ ചർച്ച നടത്തിയാണ് വാർഡ് ഫണ്ട് വർധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. വിമർശനം കുറഞ്ഞ ബജറ്റ് അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഡെപ്യൂട്ടിമേയർ മീര ദർശക് മറുപടി പ്രസംഗത്തിൽ പറഞ്ഞു. നഗരവികസനത്തിന് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. വലിയപദ്ധതികൾ ഒറ്റവർഷം കൊണ്ട് നടപ്പാക്കാനാകില്ല. പദ്ധതികൾ തുടർച്ചയാണെന്നും ആവർത്തനമെന്ന ആരോപണം ശരിയല്ലെന്നും അവർ വ്യക്തമാക്കി. തനത് ഫണ്ടും കേന്ദ്രസംസ്ഥാന സർക്കാർ ഫണ്ടും ചേർത്താണ് പദ്ധതികൾ നടപ്പാക്കുന്നെതന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. ചർച്ച ബഹളത്തിൽ മുങ്ങി പി.എം. നിയാസ് കൂവിയതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത് കോഴിക്കോട്: ബജറ്റ് ചർച്ചക്കിടെ പ്രതിപക്ഷ അംഗം പി.എം. നിയാസ് കൂവിയത് നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളത്തിനിടയാക്കി. നഗരാസൂത്രണ സമിതി ചെയർമാൻ എം.സി. അനിൽകുമാർ സംസാരിക്കെവ സാമൂഹികസുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണമടക്കം ചൂണ്ടിക്കാട്ടുകയും ഡോ. എം.കെ. മുനീർ എം.എൽ.എയുടെ പല പദ്ധതികളും പ്രഖ്യാപനം മാത്രമാണെന്ന് പറയുകയും ചെയ്തിരുന്നു. ഇതോടെ അനിൽകുമാർ പറയുന്നത് പച്ചക്കള്ളമാെണന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനിരയിലെ പി.എം. നിയാസ്, എം. കുഞ്ഞാമുട്ടി, െക.ടി. ബീരാൻകോയ എന്നിവർ പ്രതിഷേധിച്ചു. ഭരണപക്ഷത്തെ കെ.കെ. റഫീഖ്, ടി.സി. ബിജുരാജ്, പി. ബിജുലാൽ അടക്കമുള്ളവർ ഇവർക്കെതിരെ വാക്േപാരുമായി രംഗത്തുവന്നു. ഇതോടെ അനിൽകുമാറിന് അനുവദിച്ച 15 മിനിറ്റിെനക്കാൾ കൂടുതൽ സമയം പ്രസംഗിച്ചെന്നായി പ്രതിപക്ഷം. വകവെക്കാതെ അനിൽകുമാർ പ്രസംഗം തുടർന്നതോടെ നിയാസ് സഭയിൽ കൂവി. തുടർന്ന് ഭരണപക്ഷം ഒന്നടങ്കം നിയാസിനെതിരെ വാക്പോരുമായി രംഗത്തെത്തി. ഒാരിയിടുന്നത് ആരാണെന്ന് എല്ലാവർക്കുമറിയാമല്ലോ എന്ന് മേയർ എഴുന്നേറ്റ് പറഞ്ഞതോടെയാണ് ബഹളം അവസാനിച്ചത്. മുനീർ എം.എൽ.എ ഭരണകക്ഷി കൗൺസിലർമാരുടെ വാർഡുകളിൽ തുക അനുവദിക്കുന്നില്ലെന്ന പരാമർശം ഖേദകരമാണെന്ന് സി. അബ്ദുറഹിമാൻ ചൂണ്ടിക്കാട്ടി. മുതലക്കുളം, മാനാഞ്ചിറ, കോംട്രസ്റ്റ് ഉൾപ്പെടുന്ന മേഖലയുടെ വികസനത്തിന് പദ്ധതി തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി.എസ്.ടി കാരണം ആഡംബര, വിനോദനികുതിയിൽ 11 കോടിയുടെ നഷ്ടമാണ് നഗരസഭക്കുണ്ടായെതന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു. പഞ്ചായത്ത്-നഗരപാലിക ബില്ലിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ച അധികാരം ഇല്ലാതാക്കുകയാണ് സർക്കാറെന്ന് പി.എം. സുരേഷ്ബാബു ചൂണ്ടിക്കാട്ടി. ബജറ്റ് നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ അവറുശാല പൂർത്തീകരിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ െക.വി. ബാബുരാജ് പറഞ്ഞു. വിദ്യാഭ്യാസ, വികസന സ്ഥിരം സമിതികളുടെ പ്രവർത്തനം മികച്ചതാെണന്ന് പി. കിഷൻചന്ദ് ചൂണ്ടിക്കാട്ടി. ജി.എസ്.ടിയെയും നോട്ടുനിരോധനത്തെയും കുറ്റം പറഞ്ഞ് തടിതപ്പാനുള്ള നീക്കമാണ് നടക്കുന്നെതന്ന് നമ്പിടി നാരായണൻ അഭിപ്രായപ്പെട്ടു. സ്ഥിരം സമിതി അധ്യക്ഷരായ എം. രാധാകൃഷ്ണൻ, ടി.വി. ലളിതപ്രഭ, അനിത രാജൻ, ആശ ശശാങ്കൻ, കൗൺസിലർമാരായ എൻ.പി. പത്മനാഭൻ തുടങ്ങിയവരും ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.