പൈപ്പ് പൊട്ടി ജലം റോഡിൽ; കുടിവെള്ള വിതരണം അവതാളത്തിൽ

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജല അതോറിറ്റി വിതരണം ചെയ്തുവരുന്ന കുടിവെള്ളത്തി​െൻറ പൈപ്പുകൾ പൊട്ടിയത് കാരണം ഈ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങി. ത്വരിത ഗ്രാമീണ ശുദ്ധജല വിതരണപദ്ധതി പ്രകാരം വിഷ്ണുമംഗലത്തു നിന്ന് വെള്ളികുളങ്ങര വഴി കല്ലാമല ടാങ്കിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാന പൈപ്പാണ് കുറിച്ചിക്കരയിൽ വെള്ളിയാഴ്ച പൊട്ടിയത്. ഇതോടെ കറപ്പകുന്ന്, കോറോത്ത് റോഡ്, തുരുത്തി പുറം ടാങ്ക് വഴിയുള്ള ജലവിതരണവും പാടെ മുടങ്ങിയിരിക്കുകയാണ്. പ്രവൃത്തി നടത്തിയതി​െൻറ കുടിശ്ശിക ലഭിക്കാത്തതിനെതുടർന്ന് ജല അതോറിറ്റിയിലെ കരാറുകാർ അനിശ്ചിതകാല സമരത്തിലാണ്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികൾ നടത്തുന്ന കാര്യവും പരുങ്ങലിലാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകുന്ന ഈ സമയത്ത് ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഇതോടെ ദുരിതത്തിലായിരിക്കയാണ്. പരിപാടികൾ ഇന്ന് (തുടർച്ച) വടകര നഗരസഭ കൗൺസിൽ ഹാൾ: കൗൺസിൽ യോഗം -ബജറ്റവതരണം -11.00 വടകര നടക്കുംതാഴ അമ്പലപ്പറമ്പ് അരിക്കോത്ത് മഹാവിഷ്ണു ധർമശാസ്ത്ര ക്ഷേത്രം: പ്രതിഷ്ഠാദിന മഹോത്സവം ഘോഷയാത്ര -4.00, നാടകം ചരിത്രത്തിലില്ലാത്ത ചങ്ങരൻ -7.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.