ermpty 1ആറാം അക്ഷരവീടിന്​ കട്ടിള വെച്ചു

എരുമപ്പെട്ടി(തൃശൂർ): വാർത്തകൾ ജനങ്ങളെ അറിയിക്കുക എന്ന മാധ്യമ പ്രവർത്തനത്തേക്കാളുപരി സമൂഹത്തോടുള്ള ഉത്തരവാദിത്തവും കടമയും നിറവേറ്റുന്നതിൽ മാധ്യമം ദിനപത്രത്തി​െൻറ പ്രവർത്തനം ശ്ലാഘനീയമാണെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയിൽ ഓട്ടത്തിൽ സ്വർണ മെഡൽ നേടിയ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടി.ജെ. ജംഷീലക്ക് മാധ്യമം അക്ഷരവീട് പദ്ധതി പ്രകാരം നിർമിക്കുന്ന വീടി​െൻറ കട്ടിള്ള വെപ്പ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കഴിവുകൾ തെളിയിക്കുന്നവർക്ക് താങ്ങും തണലുമാകാൻ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും ജനങ്ങളും രംഗത്തുവരണമെന്നും മാധ്യമത്തി​െൻറ അക്ഷരവീട് പദ്ധതി ഇതിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും അക്ഷരവീട് സംഘാടക സമിതി രക്ഷാധികാരിയുമായ എസ്. ബസന്ത്ലാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കല്ല്യാണി എസ്. നായർ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, ബ്ലോക്ക് പഞ്ചായത്തംഗം സിജി ജോൺ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, വാർഡ് അംഗം അനിത വിൻസ​െൻറ്, എരുമപ്പെട്ടി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപിക എ.എസ്. പ്രേംസി, കായിക താരം ടി.ജെ. ജംഷീല എന്നിവർ സംസാരിച്ചു. മാധ്യമം തൃശൂർ റീജനൽ മാനേജർ ജഹർഷ കബീർ സ്വാഗതവും സ്കൂൾ പി.ടി.എ പ്രസിഡൻറ് എം.എ. ഉസ്മാൻ നന്ദിയും പറഞ്ഞു. പദ്ധതിയിലെ ആറാമത്തേതും തൃശൂർ ജില്ലയിലെ രണ്ടാമത്തേതുമായ അക്ഷരവീടാണ് എരുമപ്പെട്ടിയിൽ ഒരുങ്ങുന്നത്. മാധ്യമം, സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ, യു.എ.ഇ എക്സ്ചേഞ്ച്, എൻ.എം.സി ഗ്രൂപ് എന്നിവയുടെ സംയുക്ത സംരംഭമായ അക്ഷരവീട് പദ്ധതിയിലെ 'ഊ' എന്ന അക്ഷരത്തിലാണ് ജംഷീലക്ക് വീടൊരുങ്ങുന്നത്. കക്ഷിരാഷ്ട്രീയത്തിനധീതമായി വിവിധ സംഘടനകളിലുൾപ്പെട്ട വൻ ജനാവലി അക്ഷര വീടി​െൻറ കട്ടിളവെപ്പ് ചടങ്ങിന് സാക്ഷ്യം വഹിച്ചു. സ്കൂൾ എസ്.എം.സി ചെയർമാൻ കുഞ്ഞിമോൻ കരിയന്നൂർ, മാതൃസംഘം പ്രസിഡൻറ് ഹേമ ശശികുമാർ, കായികാധ്യാപകൻ സി.എ. മുഹമ്മദ് ഹനീഫ, അധ്യാപകരായ എം.എസ്. രാമകൃഷ്ണൻ, എ.എ. അബ്ദുൽ മജീദ്, കെ.കെ. മജീദ്, എരുമപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡൻറ് കെ.സി. ഫ്രാൻസിസ്, സി.പി.എം നേതാക്കളായ കെ.എം. അഷറഫ്, പി.ടി. ജോസഫ്, പി.ടി. ദേവസി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.കെ. ജോസ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. രാജേഷ് കുമാർ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ടി.കെ. മനോജ് കുമാർ, അഷറഫ് മങ്ങാട്, ഇ.എഫ്.ടി.എ പ്രസിഡൻറ് കെ. ശങ്കരൻകുട്ടി, എരുമപ്പെട്ടി ഹൈസ്കൂൾ പൂർവവിദ്യാർഥി സംഘടന സെക്രട്ടറി കെ.എ. ഫരീദ് അലി, മാധ്യമം തൃശൂർ യൂനിറ്റിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് എം.എ. നൗഷാദ്, സർക്കുലേഷൻ മാനേജർ സി.എം. അബ്ദുൽ റഷീദ്, പരസ്യ മാനേജർ പി.ഐ. റഫീഖ്, ബി.ഡി.ഒ അബ്ദുൽ നാസർ, എസ്.എം.ഇമാരായ വി.എം. റസാഖ് കടങ്ങോട്, ഒ.എച്ച്. ആദം, ഫസലുറഹ്മാൻ, വടക്കാഞ്ചേരി എ.എഫ്.സി കെ.കെ. അബൂബക്കർ, മാധ്യമം പ്രവർത്തകരായ എ.എം. റഷീദ്, അജീഷ് കർക്കിടകത്ത്, ടി.ജി. സുന്ദർലാൽ, സിദ്ധിഖ് ആദൂർ, മണി ചെറുതുരുത്തി, മുൻ കായിക താരങ്ങളയ വസന്തൻ, എ.സി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പടം : കായിക താരം ടി.ജെ. ജംഷീലക്ക് നിർമിക്കുന്ന അക്ഷരവീടി​െൻറ കട്ടിളവെപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.