ഓപൺ കേരള വോളി മേളക്ക് ആവേശകരമായ തുടക്കം

വളയം: പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സാരഥി മഞ്ചാന്തറ സംഘടിപ്പിക്കുന്ന മൂന്നാമത് ഓപൺ കേരള വോളി മേളക്ക് വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. ഒരാഴ്ച നീളുന്ന മേള ഇൗ മാസം 31ന് അവസാനിക്കും. കേരളത്തിലെ പ്രമുഖ പുരുഷ-വനിത ടീമുകൾ മേളയിൽ മാറ്റുരക്കും. നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജു വോളി മേള ഉദ്ഘാടനം ചെയ്തു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സുമതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എൻ.പി. കണ്ണൻ, ടി.എം.വി. അബ്ദുൽ ഹമീദ്, സി. ബാബു എന്നിവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ വനിത വിഭാഗത്തിൽ എസ്.എൻ കോളജ് ചേളന്നൂരും ഒളിമ്പിക് സ്പോർട്സ് വടകരയും ഏറ്റുമുട്ടി. പുരുഷ വിഭാഗത്തിൽ അറക്ക ബ്രദേഴ്സ് കുറുവന്തേരിയും ഹെമൻറ്സ് ഇൻറീരിയൽ ഗ്രൂപ്പും തമ്മിലായിരുന്നു ആദ്യ മത്സരം. ഇന്നത്തെ മത്സരം പുരുഷ വിഭാഗം അൽ മസാക്കിൻ ചെറുമോത്ത് X വിന്നേഴ്സ് നാദാപുരം വനിത വിഭാഗം ടീം എലാങ്കോട് X ഒളിമ്പിക് സ്പോർട്സ് വടകര പുസ്തക പ്രകാശനം വില്യാപ്പള്ളി: ഡോ. കെ.എൻ. രാജീവി​െൻറ അഞ്ചാമത് പുസ്തകം 'ലഹരിയിൽ മയങ്ങുന്ന കേരളം' വില്യാപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രശസ്ത കവി ശിവദാസ് പുറമേരി സോമശേഖരന് നൽകി പ്രകാശനം ചെയ്തു. ചടങ്ങ് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡോ. വി.കെ. ജമാൽ അധ്യക്ഷത വഹിച്ചു. വേണു കക്കട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. എം.സി. നാരായണൻ നമ്പ്യാർ പുസ്തക പരിചയം നടത്തി. ഹമീദ് കളത്തിൽ, പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ആർ.കെ പബ്ലിക്കേഷൻസാണ് പ്രസാധകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.