കെ.ടി.യുടെ നാടക ഒാർമകളിൽ 10^ാം അനുസ്​മരണ സമ്മേളനം

കെ.ടി.യുടെ നാടക ഒാർമകളിൽ 10-ാം അനുസ്മരണ സമ്മേളനം കെ.ടിയുടെ നാടക ഒാർമകളിൽ 10ാം അനുസ്മരണ സമ്മേളനം പുതിയങ്ങാടി: ജീവിതവും നാടകവും വിപ്ലവമാക്കിയ കെ.ടി. മുഹമ്മദി​െൻറ 10ാം അനുസ്മരണം നാടകത്തിലൂടെയും ജീവിതത്തിലൂടെയും ഒപ്പം സഞ്ചരിച്ച 36 കലാകാരന്മാരുടെ സാന്നിധ്യത്തിൽ നടന്നു. കാലഹരണപ്പെടാത്ത നാടകം സമ്മാനിച്ച കെ.ടിയുടെ ഒാർമകൾ മായാതെ ജീവിക്കുന്ന സഹപ്രവർത്തകർ പലരും വർഷങ്ങൾക്കുശേഷം തമ്മിൽ കണ്ടതിന് അനുസ്മരണ സമ്മേളനവേദി സാക്ഷ്യം വഹിച്ചു. ഒന്നിച്ചഭിനയിച്ചവർ നേരിൽ കണ്ടപ്പോൾ വർഷങ്ങൾ കഴിഞ്ഞെങ്കിലും നാവിലും മനസ്സിലും ഒാടിയെത്തിയത് നാടകത്തിലെ സംഭാഷണങ്ങളും അനുഭവ മുഹൂർത്തങ്ങളുമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ജീവിക്കാൻ മറന്ന കെ.ടിയുടെ കൂടപ്പിറപ്പുകൾ ദാരിദ്ര്യവും ദുഃഖവുമായിരുന്നെന്ന് മന്ത്രി അനുസ്മരിച്ചു. സാമൂഹിക പരിഷ്കരണത്തിന് കെ.ടി ഉപയോഗിച്ച പ്രതീകങ്ങൾ ഇന്നും ജനമനസ്സുകളിൽ നിലനിൽക്കുന്നുവെന്നതാണ് കെ.ടി. മുഹമ്മദി​െൻറ പ്രത്യേകത. കെ.ടിയുടെ തട്ടകമായിരുന്ന പുതിയങ്ങാടി ഗവ. എൽ.പി സ്കൂളിൽ സ്ഥലം ലഭിച്ചാൽ ഉടൻ കെ.ടിയുടെ പേരിൽ മ്യൂസിയം തുടങ്ങുമെന്ന് മന്ത്രി ഉറപ്പുനൽകി. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. പുരുഷൻ കടലുണ്ടി എം.എൽ.എ, പ്രഫ. സി.പി. അബൂബക്കർ, കെ. ചന്ദ്രൻ മാസ്റ്റർ, കെ.വി. ബാബുരാജ്, ജാനമ്മ കുഞ്ഞുണ്ണി, ടി.വി. നിർമലൻ എന്നിവർ സംസാരിച്ചു. കെ.ടിയുടെ ആത്മസുഹൃത്തായ വി.എം. നമ്പൂതിരി സംബന്ധിച്ചു. വിൽസൺ സാമുവൽ, വിക്രമൻ നായർ, മാധവൻ കുന്നത്തറ, കുേട്ട്യടത്തി വിലാസിനി, വിജയലക്ഷ്മി ബാലൻ, സാവിത്രി ശ്രീധരൻ, എം.എ. നാസർ, വിജയൻ മലാപ്പറമ്പ് തുടങ്ങി കെ.ടിയോടൊപ്പം പ്രവർത്തിച്ച 36 കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. എൻ. രാധാമോഹൻ സ്വാഗതവും ടി. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.