കൊയപ്പ സെവൻസ് ഫുട്ബാൾ; കാൽപന്ത് കളിയുടെ ആരവങ്ങൾക്ക് നാളെ ആദ്യ കിക്കോഫ്

കൊടുവള്ളി: പൊന്നിൻപെരുമ കൊണ്ട് നാടറിയുന്ന കൊടുവള്ളിയുടെ ഉത്സവമായ 36ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ കളിയാരവങ്ങൾക്ക് ചൊവ്വാഴ്ച ആദ്യ കിക്കോഫ്. ലൈറ്റ്നിങ്സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ പൂനൂർ പുഴയോരത്തുള്ള കൊടുവള്ളി നഗരസഭ ഫ്ലഡ്ലിറ്റ് മിനിസ്റ്റേഡിയത്തിലാണ് മത്സരം. പതിനായിരത്തോളം പേർക്ക് ഒരേസമയം, ഇരുന്ന് കളി കാണുന്നതിനുള്ള ഗാലറിയുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ലീഗ് ചാമ്പ്യൻഷിപ്പുകളോട് കിടപിടിക്കുന്ന രീതിയിൽ ടൂർണമ​െൻറ് മികച്ചതാക്കുന്നതിനുവേണ്ടി ഡിജിറ്റൽ സ്കോർബോർഡ് ഉൾപ്പെടെ പുതിയ പരിഷ്കാരങ്ങൾ ഇത്തവണത്തെ ടൂർണമ​െൻറി​െൻറ പ്രത്യേകതയാണ്. കൊടുവള്ളിയിലെ ഫുട്ബാൾ ഭ്രാന്തി​െൻറ പ്രതീകമായിരുന്ന കൊയപ്പ അഹമ്മദ് കുഞ്ഞി ഹാജിയുടെ ഓർമക്കായാണ് ഫുട്ബാൾ മേള സംഘടിപ്പിച്ചുവരുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള 24 ടീമുകളാണ് കൊടുവള്ളിയുടെ മണ്ണിൽ ബൂട്ടണിയുന്നത്. ഇത്തവണ ഓരോ ടീമിലും മൂന്ന് വിദേശതാരങ്ങൾക്ക് കളിക്കാൻ അവസരമുണ്ടാകും. ഉദ്ഘാടനം െചാവ്വാഴ്ച വൈകീട്ട് ഏഴുമണിക്ക് കാരാട്ട് റസാഖ് എം.എൽ.എ നിർവഹിക്കും. ന്യൂ കാസ്റ്റിൽ ലക്കി സോക്കർ ആലുവയും മെഡിഗാർഡ് അരീക്കോടും തമ്മിലാണ് ഉദ്ഘാടന മത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.