രാഗം ഫെസ്​റ്റിന് തിരശീല വീണു

ചാത്തമംഗലം: രണ്ടു ദിവസമായി കോഴിക്കോട് എൻ ഐ.ടി കാമ്പസിൽ നടന്ന കലാ സാംസ്കാരികോത്സവമായ 'രാഗം ഫെസ്റ്റി'ന് തിരശീല വീണു. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കലാ സാംസ്കാരിക മേളകളിലൊന്നായ രാഗം അടിയന്തരാവസ്ഥക്കിടെ കൊല്ലപ്പെട്ട ആർ.ഇ.സി വിദ്യാർഥി രാജ​െൻറ സ്മരണാർഥമാണ് നടത്തുന്നത്. അവസാന ദിനമായ ഞായറാഴ്ച നടന്ന 'ഐ ഇങ്ക് ലിറ്റററി ഫെസ്റ്റി'ൽ 'ആധാർ, രാഷ്ട്രവും പൗരന്മാരും' വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഓൺലൈൻ മാധ്യമമായ 'ദി വയറി'ലെ എഴുത്തുകാരി ഉഷ രാമനാഥൻ, കേന്ദ്ര സർക്കാറി​െൻറ മുൻ വിവര ശേഖരണ സാങ്കേതിക വിദ്യ ഉപദേശകൻ അനുപം സാരപ്, ആക്ടിവിസ്റ്റ് അനിവർ അരവിന്ദ് എന്നിവർ പങ്കെടുത്തു. 'അടിച്ചമർത്തപ്പെട്ടവ​െൻറ പ്രബോധനം' എന്ന തെരുവുനാടകവും നടന്നു. പ്രൊഡീസയിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ സാഹിൽ ഷായുടെ ഹാസ്യവിരുന്നായിരുന്നു മറ്റൊരു ആകർഷണം. മോണോആക്ട്, ഭരതനാട്യം, രാജ​െൻറ സ്മരണകൾ നിറഞ്ഞ തെരുവുനാടകം, മികച്ച ബാൻറുകൾക്കായുള്ള 'അക്കോസ്റ്റിക്സ്', 'ടാംഗ്ൾഡ്' ഡാൻസ് മത്സരങ്ങൾ നടന്നു. ഗിറ്റാർ, മെഹന്ദി, കവിത രചന, പാശ്ചാത്യ സംഗീത മത്സരങ്ങളും അരങ്ങേറി. മേഖലയിൽ ആദ്യമായി സംഘടിപ്പിച്ച മോഡൽ യുനൈറ്റഡ് നേഷൻസ് പരിപാടിയിൽ 143 വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു. സ്വീഡിഷ് ഗായകൻ ആരോൺ ചുപ്രയും ഡി.ജെ രംഗത്തെ സ്ത്രീസാന്നിധ്യമായ സാറ സാനിറ്റിയുടെ ഡി.ജെ നൈറ്റും ശാസ്ത്രീയ മെറ്റൽ സംഗീതങ്ങളുടെ സംയോജകൻ റിഷബ് സീ​െൻറ സംഗീതവിരുന്നും സമാപന ദിവസത്തെ വർണാഭമാക്കി. ടേക് വൺ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മൂന്നാം ദിവസം തിരഞ്ഞെടുത്ത പത്തോളം ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനം നടന്നു ദക്ഷിണേന്ത്യയിലെ 100ഓളം കോളജുകളിൽനിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ രാഗത്തിൽ പങ്കെടുത്തു. 25,000ത്തോളം കാണികളുമെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.