ഗോത്ര കലാരൂപങ്ങൾ കോർത്തിണക്കി​ 'കന്മദം'

ഗോത്ര കലാരൂപങ്ങൾ കോർത്തിണക്കി 'കന്മദം' കോഴിക്കോട്: പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തി​െൻറ സർവതോന്മുഖ വികാസം ലക്ഷ്യമിട്ട് ഗോത്ര കലാരൂപങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച 'കന്മദം' ഗോത്ര സാംസ്കാരികോത്സവം ശ്രദ്ധേയമായി. കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തിൽ മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മേളയിൽ ആദിവാസി നൃത്തം, കൂളിയാട്ടം, നാടോടിനൃത്തം, തുടി, കോൽക്കളി, തിരുവാതിരക്കളി തുടങ്ങിയവയാണ് അരങ്ങേറിയത്. പനങ്ങാട് പഞ്ചായത്തിലെ കാപ്പിക്കുന്ന്, കോട്ടൂരിലെ ചെങ്ങോട്ടുമ്മൽ, നന്മണ്ടയിലെ പൊക്കുന്നുമല, വാണിമേലിലെ മാടാഞ്ചേരി, അടുപ്പിൽ, പുതുപ്പാടിയിലെ പയോണ, നാക്കിലമ്പാട്, കരിമ്പിലോട് തുടങ്ങിയ കോളനികളിൽ നിന്നുള്ളവരാണ് പരിപാടികൾ അവതരിപ്പിച്ചത്. മേള ഡെപ്യൂട്ടി കലക്ടർ സജി ദാമോദർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി.സി. കവിത അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ ജയശ്രീ കീർത്തി, ട്രൈബൽ ഒാഫിസർ രാധാകൃഷ്ണൻ, പി.എം. ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല മിഷൻ അസി. കോഒാഡിനേറ്റർ ടി. ഗിരീഷ്കുമാർ സ്വാഗതവും ആർ. അനഘ നന്ദിയും പറഞ്ഞു. പടം....pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.