സർക്കാർ ഭൂമി ​ൈകയേറി ജലസംഭരണി പൊളിച്ചു: അധികൃതർക്ക് അനക്കമില്ല

പേരാമ്പ്ര: ............................................കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറിക്ക് വഴിയൊരുക്കുന്നതിന് സർക്കാറി​െൻറ ഭൂമി ൈകയേറി ജലസംഭരണി സ്വകാര്യ വ്യക്തി പൂർണമായി പൊളിച്ചുമാറ്റി.................. നാലു മാസം മുമ്പ് ഈ കുടിവെള്ള ടാങ്ക് രൂപമാറ്റം വരുത്തി തേങ്ങാപ്പുരയാക്കുകയും അതിന് പഞ്ചായത്തിൽനിന്ന് കെട്ടിടനമ്പർ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്വകാര്യ വ്യക്തിയെ വിളിപ്പിക്കുകയും ടാങ്ക് ഇതേ സ്ഥലത്ത് പുനർനിർമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, മറ്റൊരു സ്ഥലത്ത് ടാങ്ക് നിർമിച്ചുതരാമെന്നായിരുന്നു സ്വകാര്യ വ്യക്തിയുടെ നിലപാട്. ഇത് പഞ്ചായത്ത് അംഗീകരിച്ചില്ല. തുടർന്ന് സ്വകാര്യ വ്യക്തിക്കെതിരെ നിയമനടപടിക്കൊരുങ്ങാനും ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. എന്നാൽ, ടാങ്ക് രൂപമാറ്റം വരുത്തി നിർമിച്ച തേങ്ങാക്കൂട രണ്ടു ദിവസം മുമ്പ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പൂർണമായും പൊളിച്ചുമാറ്റി പഞ്ചായത്തിനെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വകാര്യ വ്യക്തി കൈക്കൊണ്ടത്. ഇവിടെ ഇങ്ങനെയൊരു ടാങ്കേ ഉണ്ടായിരുന്നില്ലെന്ന് വരുത്തിത്തീർക്കാനുള്ള നടപടിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൂടാതെ പഴയ ടാങ്ക് നിലനിന്നിരുന്നതി​െൻറ ഏകദേശം 300 മീറ്ററോളം അകലെ പുതിയ ടാങ്ക് നിർമണം തുടങ്ങിയിട്ടുണ്ട്. ഇത് പഴയ ടാങ്ക് പൊളിച്ചുമാറ്റി ഉണ്ടാക്കിയ തേങ്ങാപ്പുരപോലെ ആക്കിയിരിക്കുകയാണ്. അതേ പെയിൻറും അടിച്ചിട്ടുണ്ട്. ഇനി മേൽക്കൂര സ്ഥാപിക്കുകകൂടി ചെയ്താൽ പഴയ ടാങ്ക് ഇതാണെന്ന് വരുത്തിത്തീർക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തെ ടാങ്ക് അവിടെ ഉണ്ടെങ്കിൽ ക്വാറി പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കില്ല. 1997-98 വർഷത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ചെങ്ങോടുമലയിലെ ഈ കുടിവെള്ള പദ്ധതിക്ക് 16,39,149 രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. എസ്.ടി കുടുംബങ്ങൾ ഉൾപ്പെടെ അറുപതോളം കുടുംബങ്ങൾക്കു വേണ്ടിയാണ് പദ്ധതി നടപ്പാക്കിയത്. മൂലാട് വയലിൽ നിർമിച്ച കിണറിൽനിന്ന് ജലവിതരണ പൈപ്പ് ഗുണനിലവാരമില്ലാത്തതുകൊണ്ട് ഈ ടാങ്കിലേക്ക് വെള്ളം എത്തിയില്ല. തുടർന്ന് ഒരു ഗുണഭോക്താവ് ഓംബുഡ്സ്മാനെ സമീപിക്കുകയും ഇതി​െൻറ അടിസ്ഥാനത്തിൽ 2006ൽ അറ്റകുറ്റപ്പണി നടത്തി കമീഷൻ ചെയ്യുകയും ചെയ്തു. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് ഇത് കോട്ടൂർ ഗ്രാമപഞ്ചായത്തിന് കൈമാറുകയായിരുന്നു. എന്നാൽ, പദ്ധതി വിവിധ കാരണങ്ങൾകൊണ്ട് വീണ്ടും മുടങ്ങി. നിലവിൽ പ്രവർത്തനക്ഷമമല്ലെങ്കിലും ജലവിതരണ പൈപ്പ് മാറ്റിസ്ഥാപിച്ചാൽ ലക്ഷ്യം നേടാൻ കഴിയുമായിരുന്ന പദ്ധതിയുടെ ടാങ്കാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വത്തി​െൻറ ഒത്താശയോടെ പൊളിച്ചുമാറ്റിയത്. ........................ടാങ്ക്......................................................................................... ഡെൽറ്റ റോക്ക് പ്രൊഡക്ട് എന്ന കമ്പനിയാണ് ചെങ്ങോടുമലയിൽ ക്വാറി തുടങ്ങാനുള്ള ശ്രമം നടത്തുന്നത്. ടാങ്ക് പുനഃസ്ഥാപിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.