എൽ.ഡി.എഫ് മദ്യനയം കേരള ജനതയോടുള്ള വെല്ലുവിളി

പേരാമ്പ്ര: യാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി. വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച പ്രകടനപത്രികയുടെ ലംഘനമാണിത്. പൂട്ടിയ ബാറുകൾ തുറക്കുകയും വീണ്ടും ത്രീ സ്റ്റാറുകൾ അനുവദിക്കുകയും ചെയ്തിരിക്കുന്നു. സുപ്രീംകോടതിയുടെ വിധിയുടെ മറവിൽ കേരളത്തെ മദ്യപ്പുഴയാക്കുന്നതിനെതിരെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡൻറ് എം.എം. മുഹ്യുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.കെ. മാധവൻ, മണ്ഡലം സെക്രട്ടറി ഇസെഡ്.എ. സൽമാൻ മാസ്റ്റർ, വി.എം. മൊയ്തു എന്നിവർ സംസാരിച്ചു. എൽ.ഐ.സി പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് ഇ.ജെ. മുഹമ്മദ് നിയാസ്, പ്രകാശൻ എരവട്ടൂർ, എം.കെ. ഖാസിം, വി.പി. അബ്ദുൽ അസീസ്, സിറാജ് മേപ്പയൂർ, ആയിശ ഊട്ടേരി, സീനത്ത് തേവറാട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.