ഗെയില്‍ പദ്ധതി: എസ്.വി സ്​റ്റേഷന്‍ നിര്‍മാണ പ്രവൃത്തി തുടങ്ങി

എകരൂല്‍: ഉണ്ണികുളത്തെ അടച്ചില്‍വയല്‍ തണ്ണീത്തടത്തില്‍ ഗെയില്‍ വാതക പൈപ്പ്ലൈനി‍​െൻറ എസ്.വി സ്റ്റേഷന്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. ഗെയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായിരുന്ന പ്രതിഷേധം ഇപ്പോള്‍ കെട്ടടങ്ങിയ സാഹചര്യത്തില്‍ എത്രയുംപെട്ടെന്ന് പണികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഗെയില്‍ അധികൃതർ. ഡാറ്റ ബാങ്കിൽപ്പെട്ട ഒന്നര ഏക്കര്‍ തണ്ണീര്‍ത്തടമാണ് മണ്ണിട്ടുനികത്തി വാല്‍വ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രാദേശിക തണ്ണീര്‍ത്തട നിരീക്ഷണ സമിതി മണ്ണിട്ടുനികത്താന്‍ അനുമതി നിഷേധിച്ചിരുന്നു. നിരവധി പാടശേഖരങ്ങളും കുടിവെള്ള പദ്ധതികളുമാണ് ഈ പ്രദേശത്തുള്ളത്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് വയല്‍ നികത്തുന്നത് വരള്‍ച്ച രൂക്ഷമാക്കാനും കുടിവെള്ള പദ്ധതികളുടെ നാശത്തിനും കാരണമാവുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ സമരം നടത്തിയിരുന്നു. എന്നാല്‍, ശക്തമായ പൊലീസ് നടപടിയെ തുടര്‍ന്ന്‍ പ്രതിഷേധം കെട്ടടങ്ങുകയായിരുന്നു. ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം. വിജു, ചീഫ് മാനേജര്‍ സുഹൈല്‍ അക്ബര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് എസ്.വി സ്റ്റേഷന്‍ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.