സ്കൂൾ വാർഷികാഘോഷവും കെട്ടിട ശിലാസ്ഥാപനവും

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂളി​െൻറ 123ാം വാർഷികം ഗായകൻ താജുദ്ദീൻ വടകര ഉദ്ഘാടനം ചെയ്തു. ഇയ്യഞ്ചേരി ബീരാൻകുട്ടി മെമ്മോറിയൽ ഹാളി​െൻറ ശിലാസ്ഥാപനം നഗരസഭ ചെയർമാൻ കെ. സത്യൻ നിർവഹിച്ചു. പാചക ജോലിയിൽനിന്ന് വിരമിക്കുന്ന സരോജനിക്കുള്ള യാത്രയയപ്പ് പി.ടി.എ പ്രസിഡൻറ് വിപിൻകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സിബിൻ കണ്ടത്തനാരി അധ്യക്ഷത വഹിച്ചു. ഇ. സൗമിനി ഉപഹാരം നൽകി. അൻവർ ഇയ്യഞ്ചേരി, സുധാകരൻ, പി.കെ. ചന്ദ്രൻ, പി.കെ. ബാലകൃഷ്ണൻ, ഷൈജ ശ്രീലകം എന്നിവർ സംസാരിച്ചു. എ.ടി. സുരേഷ് കുമാർ സ്വാഗതവും രാജഗോപാൽ നന്ദിയും പറഞ്ഞു. അറിവ് ഉത്സവം കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ അറിവ് ഉത്സവം ക്യാമ്പ് നടത്തി. ബി.പി.ഒ എം.ജി. ബൽരാജ് ഉദ്ഘാടനം ചെയ്തു. വി.വി. സുരേഷ്, വി.പി. വിപിൻകുമാർ, കെ. ബേബി വിനോദിനി, ഇ. സുരേഷ്ബാബു, ഇ.കെ. അജിത്, കെ. സജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.