മെഡിക്കൽ കോളജിൽ കമ്പി വീണ് യുവതിയുടെ കാലിന് പരിക്ക്

മെഡിക്കൽ കോളജിൽ കമ്പി വീണ് യുവതിയുടെ കാലിന് പരിക്ക് കോഴിക്കോട്: മെഡിക്കൽ കോളജിലെ വാർഡിനു മുന്നിലെ ഗ്രിൽ കമ്പി വീണ് കൂട്ടിരിപ്പുകാരിയായ യുവതിയുടെ കാലിന് പരിക്കേറ്റു. കണ്ണൂർ തലശ്ശേരി മേലൂർ മമ്മാകുന്ന് രാമാലയത്തിൽ സതീശ​െൻറ ഭാര്യ ബിന്ദുവി​െൻറ ഇടതുകാലാണ് കമ്പി വീണ് പൊട്ടിയത്. വൃക്കയിൽ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കുവേണ്ടി എം.സി.എച്ചിലെ യൂറോളജി വാർഡിൽ ചികിത്സയിലുള്ള സതീശന് കൂട്ടിരിക്കുകയായിരുന്നു ബിന്ദു. വാർഡിൽനിന്ന് പുറത്തിറങ്ങിയപ്പോൾ പഴയ മാതൃകയിലുള്ള ഗ്രിൽ നീക്കാനായി ഉറപ്പിച്ചു നിർത്തിയ കമ്പി ഇളകി താേഴക്ക് വീഴുകയായിരുന്നു. കാലി​െൻറ പെരുവിരലിനാണ് പരിക്കേറ്റത്. ഇനിയും അപകടമുണ്ടാക്കാവുന്ന നിലക്കാണ് കമ്പി കെട്ടിവെച്ചിരിക്കുന്നത്. ബിന്ദുവിന് പരിക്കേറ്റതിനാൽ ബുധനാഴ്ചത്തേക്ക് തീരുമാനിച്ച ശസ്ത്രക്രിയ നടത്താനാവാതെ ബുദ്ധിമുട്ടുകയാണ് സതീശൻ. photo mch lady 1 മെഡിക്കൽ കോളജ് വാർഡിെല കമ്പി ഇളകി നീങ്ങിയപ്പോൾ. കമ്പിവീണ് കാലിന് പരിക്കേറ്റ ബിന്ദുവിനെയും കാണാം mch lady 2 മെഡിക്കൽ കോളജ് വാർഡിെല കമ്പി ഇളകി വീണ് കാലിന് പരിക്കേറ്റ ബിന്ദു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.