കിഴക്കോത്ത് പഞ്ചായത്തിൽ റോഡ്​ നിർമാണ പ്രവൃത്തി നടത്തി എട്ടു വർഷം കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്ന്

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ റോഡി​െൻറ നിർമാണ പ്രവൃത്തി നടത്തി എട്ടു വർഷം കഴിഞ്ഞിട്ടും പ്രവൃത്തി ഏറ്റെടുത്ത് നടത്തിയവർക്ക് അനുവദിച്ച പണം ലഭിച്ചില്ലെന്ന് പരാതി. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി പ്രകാരം പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയ ആവിലോറ പാറമ്മൽ പള്ളി റോഡിന് അനുവദിച്ച രണ്ടു ലക്ഷത്തോളം രൂപയാണ് ലഭിക്കാത്തതെന്നാണ് കമ്മിറ്റി കൺവീനർ കെ.പി. അബ്ദുസ്സലാം പരാതിപ്പെടുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്കെല്ലാം നിരവധി തവണ പരാതി നൽകിയെങ്കിലും പണം ലഭ്യമാക്കുന്നതിന് തുടർനടപടികളൊന്നും ഉണ്ടായില്ലെന്നാണ് പറയുന്നത്. നാട്ടുകാർ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ച് പലരിൽനിന്നായി കടമായും സ്വർണം പണയപ്പെടുത്തിയും പണം സ്വരൂപിച്ച് പ്രവൃത്തി പൂർത്തീകരിക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞു പണം നൽകാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതോടെ പണം വായ്പ നൽകിയവർക്ക് തിരികെക്കൊടുക്കാൻ കഴിയാതെ കഴിഞ്ഞ എട്ടു വർഷമായി പ്രയാസപ്പെടുകയാണെന്നാണ് ഇവർ പറയുന്നത്. പ്രവൃത്തി ഏറ്റെടുത്ത കമ്മിറ്റി യഥാസമയം എഗ്രിമ​െൻറ് വെക്കാത്തതാണ് പണം അനുവദിക്കാൻ കഴിയാത്തതെന്നാണ് ബന്ധപ്പെട്ടവർ പിന്നീട് ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. 2014 ജനുവരിയിൽ സെക്രട്ടറിക്കെതിരെ ഓംബുഡ്സ്മാനിൽ പരാതി നൽകുകയും പണം നൽകാൻ അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, 57480 രൂപയുടെ പ്രവൃത്തികൾ നടത്തിയതായി കാണിച്ച് റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സലാം പറയുന്നത്. പ്രവൃത്തി സംബന്ധിച്ച രേഖകളൊന്നും പഞ്ചായത്തിലില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൽ മാസ്റ്റർ പറഞ്ഞു. വാവാട് ഭഗവതിക്ഷേത്ര പ്രതിഷ്ഠദിന ഉത്സവം കൊടുവള്ളി: വാവാട് ഭഗവതിക്ഷേത്രം തെയ്യത്തിൻ കാവിലെ പ്രതിഷ്ഠദിന വാർഷിക ഉത്സവം 28 മുതൽ ഏപ്രിൽ മൂന്നു വരെ നടക്കും. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരി, ക്ഷേത്രം ശാന്തി കളത്തില്ലത്ത് കിരൺ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഉത്സവ കൊടിയേറ്റം 28ന് രാവിലെ എട്ടിന് നടക്കും. പരിപാടിയുടെ നടത്തിപ്പിന് ബാബു തമ്പാറ ചെയർമാനും വി. ഷിജികുമാർ ജനറൽ കൺവീനറും എം.പി. മുരളീധരൻ ട്രഷററുമായി 101 അംഗ ഉത്സവാഘോഷ കമ്മിറ്റി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.