മീഡിയ ശില്‍പശാല

മുക്കം: സമൂഹത്തില്‍ നീതിനിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും അരങ്ങേറുമ്പോള്‍ നീതിയുടെ പക്ഷത്ത് നിലകൊള്ളാൻ മാധ്യമങ്ങള്‍ തയാറാവണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അഭിപ്രായപ്പെട്ടു. സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രഫ. പി.എന്‍. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. പി.പി. നസീഫ് അധ്യക്ഷത വഹിച്ചു. മാധ്യമം കോഴിക്കോട് ബ്യൂറോ ചീഫ് ഉമ്മര്‍ പുതിയോട്ടിൽ, മീഡിയവണ്‍ ന്യുസ് പ്രൊഡക്ഷന്‍ മാനേജര്‍ ബര്‍ഷാദ് എന്നിവര്‍ ക്ലാസെടുത്തു. സലാം സുറുമ, അബ്ദുല്‍ ലത്തീഫ് വി. കാബില്‍ സിവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.