ശ്രീരാമ നവമി ജനനോത്സവത്തിന്​ തുടക്കം

കോഴിക്കോട്: തളി ബ്രാഹ്മണസമൂഹ മഠത്തിൽ ഏപ്രിൽ രണ്ടു വരെ നീണ്ടുനിൽക്കുന്ന . രാവിലെ ഗണപതി ഹോമത്തോടെ പൂജാദികർമങ്ങൾ തുടങ്ങി. ശ്രീരാമചന്ദ്ര ശതാഷ്ടോത്തര അർച്ചന, ശ്രീരാമ അവതാര പാരായണം, ശ്രീരാമ ഗായത്രി ഹോമം എന്നിവ നടന്നു. പൂജാദി കർമങ്ങൾക്ക് തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ ബ്രഹ്മശ്രീ എൻ.കെ. വെങ്കിടാചല വാധ്യാർ മുഖ്യ കാർമികത്വം വഹിച്ചു. എല്ലാ ദിവസവും ഗണപതി ഹോമം, ശ്രീരാമചന്ദ്ര ശതാഷ്ടോത്തര അർച്ചന, സുന്ദരകാണ്ഡ പാരായണം, ആഞ്ജനേയ ശതാഷ്ടോത്തര അർച്ചന എന്നിവ ഉണ്ടായിരിക്കും. കെട്ടിട-വീട് നികുതി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു കുറ്റിച്ചിറ: നോർത്ത് ഇടിയങ്ങര െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പ്രദേശവാസികൾക്കായി കെട്ടിട, വീട് നികുതി അടക്കുന്നതിനായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഇടിയങ്ങര മിശ്ക്കാത്തുൽ ഹുദാ മദ്റസക്ക് മുൻവശത്താണ്‌ ക്യാമ്പ് സജ്ജീകരിച്ചത്. രാവിലെ 9.30 മുതൽ ഒരു മണിവരെ തുടർന്ന ക്യാമ്പിൽ 100ൽപരം പ്രദേശവാസികൾ സംബന്ധിച്ചു. സുൽഫിക്കർ അലി, അനസ്, അഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി. kettida nikuthi നോർത്ത് ഇടിയങ്ങര െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെട്ടിട, വീട് നികുതി ഏകദിന ക്യാമ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.