പറയ​മ്പ്ര കുളത്തിൽ ഒരു കുടം വെള്ളമില്ല

നന്മണ്ട: പ്രദേശത്തി​െൻറ പച്ചപ്പ് നിലനിർത്തിയിരുന്ന പറയമ്പ്ര കുളം ഒരു കുടം വെള്ളം പോലും കിട്ടാതെ വരണ്ടു. എട്ട് സ​െൻറ് വീതിയുണ്ടായിരുന്ന കുളം നാല് സ​െൻറായി ചുരുങ്ങി. നാലു ഭാഗവും കര ഇടിഞ്ഞ് കുളത്തിലേക്കുതന്നെ പതിച്ചതിനാൽ കുളും ഭാഗികമായി നികന്നു. നാഗത്തിങ്കൽ ട്രസ്റ്റി​െൻറ തിയ്യക്കോത്ത് ക്ഷേത്രത്തി​െൻറ ഭാഗമായിരുന്നു കുളം. കർഷകർ ചീക്കോട് വയലിൽ കൃഷി ചെയ്തിരുന്നതും കാളപൂട്ടും ഞാറ്റുപാട്ടും കൊയ്ത്തുമെല്ലാം മുൻകാല തലമുറയുടെ ഒാർമയിലൊതുങ്ങി. അന്നൊക്കെ പ്രദേശത്തെ കിണറുകളിലെ ജലവിതാനം കുറയാതെ നിലനിർത്തിയത് ഇൗ കുളമായിരുന്നു. കുളം നശിച്ചതോടെ കിണറുകളിൽ ഒരു പടവിൽ മാത്രമേ വെള്ളമുള്ളൂ. കുളത്തിനരികിലൂടെ ഒഴുകിയിരുന്ന കൈത്തോടുകളും വറ്റിവരണ്ടു. പാടങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. ചളി കോരിയെടുത്ത് നാലു ഭാഗവും കെട്ടിയാൽ കുളം ജലസമൃദ്ധമാകും. നീർത്തട പദ്ധതിയിലുൾപ്പെടുത്തി സംരക്ഷിച്ച് വരൾച്ചയിൽനിന്ന് ഗ്രാമത്തെ രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അന്ന് ഉവ്വാക്കുളം ജലസംഭരണി...ഇന്ന് ക്രിക്കറ്റ് മൈതാനം നന്മണ്ട: ഉവ്വാക്കുളം കെട്ടിസംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാത്തത് ഉവ്വാക്കുളത്തി​െൻറ നാശത്തി​െൻറ ആക്കംകൂട്ടുന്നു. പഴയകാലത്ത് ഉവ്വാക്കുളം നിറയെ ജലസമ്പത്തായിരുന്നു. ഇന്നാവെട്ട, കുട്ടികളുെട ക്രിക്കറ്റ് മൈതാനമാണ്. മഴക്കാലത്ത് നാലു ഭാഗത്തുനിന്നും ഒലിച്ചുവരുന്ന മഴവെള്ളമാണ് ഉവ്വാക്കുളത്തിനെ നാശത്തി​െൻറ പടുകുഴിയിലെത്തിച്ചത്. മലിനവെള്ളം തിരിച്ചുവിടാൻ ഡ്രെയ്നേജ് നിർമിച്ചാൽ മതി. പക്ഷേ, ഇൗ ജലസംഭരണിയുടെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടിക്കാരെപ്പോലെ പ്രകൃതിസ്നേഹികളും പരിസ്ഥിതി പ്രവർത്തകരും മൗനം ദീക്ഷിക്കുകയാണെന്ന് എഴുകുളം നിവാസികൾ കുറ്റപ്പെടുത്തുന്നു. ഒാരോ ഗ്രാമസഭയിലും ഉവ്വാക്കുളം കെട്ടിയെടുത്ത് മഴവെള്ള സംഭരണിയാക്കണമെന്ന് ആവശ്യപ്പെടും. ഉവ്വാക്കുളത്തി​െൻറ ഉറപ്പ് അധികൃതർ ഗ്രാമസഭയിൽ വെളിപ്പെടുത്തും. പിന്നെ എല്ലാം ജലരേഖയായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.