അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സ്വകാര്യ പ്രാക്​ടിസ്​ വ്യാപകം

മണിക്കൂറിന് 800 മുതൽ 1500 രൂപ വരെയാണ് പലരും നേടുന്നത് എ. ബിജുനാഥ് കക്കോടി: പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കവെ, അധ്യാപകർ ഉൾപ്പെെടയുള്ള സർക്കാർ ജീവനക്കാർ വൻ ഫീസ് വാങ്ങി സ്വകാര്യ കോച്ചിങ് സ​െൻററുകളിൽ ക്ലാസെടുക്കുന്നു. വിജിലൻസ് കണ്ണടക്കുന്നതും നടപടികൾ ഇല്ലാത്തതുമാണ് മുെമ്പങ്ങുമില്ലാത്തവിധം സർക്കാർ ജീവനക്കാർ മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരിശീലന സ്ഥാപനങ്ങളിലും മറ്റും പഠിപ്പിക്കാൻ ഇടയാക്കുന്നത്. മണിക്കൂറിന് 800 മുതൽ 1500 രൂപ വരെയാണ് ഇവർ നേടുന്നത്. ആറും ഏഴും മണിക്കൂർ അവധി ദിവസങ്ങളിൽ ക്ലാസെടുക്കുന്നു. ജില്ലക്കു പുറത്താണ് പലരുടെയും സ്വകാര്യ പ്രാക്ടിസ്. ഭക്ഷണവും താമസവും സ്ഥാപനങ്ങൾ ഒരുക്കുന്നതാണ് 'ജില്ല വിട്ടുപോകാൻ' പ്രേരിപ്പിക്കുന്നത്. പരീക്ഷക്കാലമായതിനാൽ സ്വകാര്യ ട്യൂഷനിലൂടെ ലക്ഷങ്ങൾ ഇവർ സമ്പാദിക്കുന്നു. പലരും േജാലിസ്ഥലങ്ങളിൽനിന്ന് മേലധികാരിയുടെ അനുവാദത്തോടെയും അല്ലാതെയും വിവിധ കാരണങ്ങൾ പറഞ്ഞ് മുങ്ങുകയാണ്. പിടിക്കപ്പെടാതിരിക്കാൻ തങ്ങളുടെ പരിചയമുപയോഗിച്ച് പലരും വിജിലൻസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നു. പല ഉന്നത ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങൾ വരുതിയിലാക്കിയതിനാൽ നടപടിയുണ്ടാകുന്നില്ല. പരിചയസമ്പന്നരായ സർക്കാർ ജീവനക്കാരെ നിയമിക്കുന്നതി​െൻറ പേരിൽ വൻ ഫീസാണ് വിദ്യാർഥികളിൽനിന്ന് സ്വകാര്യ കോച്ചിങ് സ​െൻററുകൾ വാങ്ങുന്നത്. എൻജിനീയറിങ്-മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങും ട്യൂഷനും ഉൾപ്പെടെ വിദ്യാർഥിയിൽനിന്ന് 22,000 മുതൽ 35,000 രൂപ വരെ ഇൗടാക്കുന്നു. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ഏപ്രിൽ ആദ്യവാരം തുടങ്ങാനിരിക്കുകയാണ്. മേയ് അവസാനത്തോടെ ഭൂരിഭാഗം പാഠഭാഗങ്ങളും എടുത്തുതീർക്കാമെന്ന ഉറപ്പിൽ സർക്കാർ ജീവനക്കാർ കരാറുറപ്പിച്ചിരിക്കുകയാണ്. സർക്കാർ ജീവനക്കാരെ ജോലിക്കുവെക്കുന്ന സ്വകാര്യ കോച്ചിങ് സ​െൻററുകൾക്കെതിരെ നടപടിയെടുക്കുമെന്ന അറിയിപ്പിനെ തുടർന്ന് മുമ്പ് സ്ഥാപനങ്ങൾ വിട്ടുനിന്നിരുന്നു. സ്ഥാപനങ്ങൾ മത്സരിച്ച് ഉയർന്ന ഫീസ് ഇൗടാക്കുന്നതിനാൽ സാധാരണക്കാരായ വിദ്യാർഥികൾക്ക് സംശയങ്ങൾ തീർക്കാൻ പോലും അധ്യാപകരെയോ സ്ഥാപനങ്ങളെയോ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂളിൽനിന്ന് വിശദമായി പഠിപ്പിക്കാതെ കോച്ചിങ് സ​െൻററുകളിലേക്ക് പല അധ്യാപകരും ക്ഷണിക്കുകയാണെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.