പട്ടിക വർഗമേഖലകളിൽ 'ഉൗരിലൊരു ഡോക്​ടർ' പദ്ധതി

പട്ടിക വർഗമേഖലകളിൽ 'ഉൗരിലൊരു ഡോക്ടർ' പദ്ധതി കോഴിക്കോട‌്: ജില്ലയിൽ പട്ടികവർഗ മേഖലയിലെ ആരോഗ്യപരിപാലനത്തിന് കുടുംബശ്രീ പദ്ധതി. ജില്ല മിഷൻ നേതൃത്വത്തിൽ 'ഊരിലൊരു ഡോക്ടർ' പദ്ധതി ഉദ‌്ഘാടനം മന്ത്രി ടി.പി. രാമകൃഷ‌്ണൻ ചക്കിട്ടപാറ സി.ഡി.എസ‌ിൽ (നരേന്ദ്രദേവ‌് കോളനി, മുതുകാട‌്) തിങ്കളാഴ‌് ച രാവിലെ 10ന‌് നിർവഹിക്കും. പട്ടികവർഗ ഊരുകളിലുള്ളവർക്ക് ആശുപത്രികളിലെത്താനും മരുന്ന് വാങ്ങാനും വിമുഖതയുള്ളത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടി. ഊരുകളിൽ മാസത്തിൽ ഒരു ദിവസം ഡോക്ടറുടെ സേവനം ലഭിക്കും. ആദ്യഘട്ടത്തിൽ ചക്കിട്ടപാറ പഞ്ചായത്തിലെ അഞ്ച‌് കോളനികളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കി കുടുംബശ്രീ ആരോഗ്യ വളൻറിയർ മുഖേന സൗജന്യ മരുന്നുകളും എത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.