'കുറ്റവാളികളാവുന്നത് നിയന്ത്രണമില്ലാതെ വളരുന്ന കുട്ടികൾ'

കുറ്റ്യാടി: രക്ഷിതാക്കളുടെ നിയന്ത്രണമില്ലാതെ വളരുന്ന കുട്ടികളാണ് പലപ്പോഴും കുറ്റവാളികളാവുന്നതെന്ന് ഡിവൈ.എസ്.പി വി.കെ. രാജു. ചങ്ങരംകുളം ആലക്കാട് എം.എൽ.പി സകൂൾ 112ാം വാർഷികാഘോഷവും ആരൂഢം പഠനവീട് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് ടി. റാഫി അധ്യക്ഷത വഹിച്ചു. മാനേജർ ഇ.കെ. ഫസൽ, ഹെഡ്മാസ്റ്റർ എ.വി. നാസറുദ്ദീൻ, ബി.പി.ഒ കെ.വി. വിനോദൻ, എം.എ. ലത്തീഫ്, ഒ.പി. മനോജ്, കൃഷ്ണൻ കാനാല, ഒ.സി. ഹാഷിം, പി.പി. അബ്ദുൽ ഖാദർ, എം.ടി. മൊയ്തു, ഇ.കെ. പുരുഷോത്തമൻ, എം.പി.ടി.എ പ്രസിഡൻറ് സായ്ലക്ഷ്മി, സി.കെ. റഷീദ്, കെ.പി. റഷീദ, പി.പി. മുഹമ്മദ്, ദിവ്യ കെ. ദിവാകരൻ എന്നിവരും സംസാരിച്ചു. സ്കോളർഷിപ് ജേതാക്കൾക്ക് ഉപഹാരവും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.