മഴവെള്ള സംഭരണികളും ബയോഗ്യാസ്​ പ്ലാൻറുകളും ഉപയോഗയോഗ്യമാക്കണം

കോഴിക്കോട്: ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി നിർമിച്ച മഴവെള്ള സംഭരണികളും ബയോഗ്യാസ് പ്ലാൻറുകളും ഉത്തരവാദപ്പെട്ടവർ ഉടൻ ഉപയോഗയോഗ്യമാക്കണമെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. മഴവെള്ള സംഭരണികൾ ഏപ്രിൽ മാസത്തിനകവും ബയോഗ്യാസ് പ്ലാൻറുകൾ േമയ് 15നകവും പ്രവർത്തനസജ്ജമാക്കിയിരിക്കണം. ഇതിനാവശ്യമായ നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിൽ വിവിധ ഇടങ്ങളിൽ പല കാലഘട്ടങ്ങളിലായി സ്ഥാപിച്ച ജലസംഭരണികൾ, ബയോഗ്യാസ് പ്ലാൻറുകൾ എന്നിവ ഉപയോഗശൂന്യമായിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇവയിൽ മിക്കവയും കൊതുക് വളർത്തുകേന്ദ്രമായി മാറുകയും പൊതുജനങ്ങൾക്ക് ഉപകാരമില്ലാത്ത അവസ്ഥയിലുമാണ്. ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി, ഡി.എം.ഒ ഡോ. വി. ജയശ്രീ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.