ഉടുമ്പിറങ്ങിമലയിൽ ​െഡപ്യൂട്ടി കലക്ടർ പരിശോധന നടത്തി

വാണിമേൽ: ഉടുമ്പിറങ്ങിമലയിൽ െഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. പരിസ്ഥിതിലോല പ്രദേശത്ത് ഖനനം നിർത്തണമെന്നാവശ്യപ്പെട്ട് കുറച്ചു ദിവസങ്ങളായി ഉടുമ്പിറങ്ങിമലയിൽ സമരം നടന്നുവരുകയാണ്. ഒരു വർഷം മുമ്പ് പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ഖനനപ്രവർത്തനങ്ങൾ സജീവമായതോടെയാണ് ഡെപ്യൂട്ടി കലക്ടർ കുട്ടികൃഷ്ണൻ, തഹസിൽദാർ സതീഷ് ബാബു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. അനധികൃതമായി തോട് നികത്തി കോൺക്രീറ്റ് പാലം പണിതതി​െൻറ വിശദ വിവരങ്ങൾ സംഘം ശേഖരിച്ചു. സ്ഥലത്ത് വ്യാപകമായ രീതിയിൽ നീർച്ചാലുകൾ നികത്തിയതായി സംഘത്തിന് ബോധ്യപ്പെട്ടു. യുവജന സംഘടനകളുടെ പ്രക്ഷോഭത്തെ തുടർന്ന് നിർമാണ പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള സ്റ്റോപ് മെമ്മോ നൽകിയിരുന്നെങ്കിലും ഉത്തരവ് കാറ്റിൽ പറത്തിയാണ് ഖനന മാഫിയ ഇവിടെ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഖനനത്തി​െൻറ മുന്നൊരുക്കമായുള്ള പ്രവർത്തനങ്ങളാണ് മലയിൽ നടക്കുന്നത്. പരിശോധന റിപ്പോർട്ട് കലക്ടർക്ക് കൈമാറിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. പടം; Saji 2. വാണിമേൽ ഉടുമ്പിറങ്ങിമലയിൽ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.