ജലസംരക്ഷണ ദിനാചരണത്തിനിടയിലും ജലം 'പാഴാക്കാൻ' മറക്കാതെ അധികൃതര്‍

-- മിക്കയിടത്തും െപെപ്പ് പൊട്ടി വെള്ളം പാഴാകുമ്പോള്‍ അറ്റകുറ്റപ്പണി നടത്താന്‍പോലും അധികൃതര്‍ മുതിരുന്നില്ല വടകര: നാടെങ്ങും ജലസംരക്ഷണ ദിനാചരണം നടക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ പാഴാക്കുന്ന കുടിവെള്ളത്തിന് ൈകയും കണക്കുമില്ല. സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍വരെ കക്ഷി രാഷ്ട്രീയത്തി​െൻറ വേര്‍തിരിവ് പോലുമില്ലാതെ ജലസംരക്ഷണ പ്രതിജ്ഞകളും കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കലും മറ്റും നടത്തി നാടിനാകെ ഉണര്‍ത്തുപാട്ടായി മാറുമ്പോഴാണ് അധികൃതരുടെ പിടിപ്പുകേട് പൊതുവിമര്‍ശനത്തിനിടയാക്കുന്നത്. എന്നാല്‍, ജലദിനമായാലും വാട്ടര്‍ അതോറിറ്റിക്കാര്‍ 'പതിവ് തെറ്റിക്കുന്നില്ലെന്ന' കുറ്റപ്പെടുത്തലാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുള്ളത്. കാരണം, െപെപ്പ് പൊട്ടി വെള്ളം പാഴാകുന്ന കാഴ്ച വടകരക്കാര്‍ക്ക് പുതുമയുള്ളതല്ല. പലഭാഗത്തും വരള്‍ച്ച രൂക്ഷമായതോടെ കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്ന സന്ദര്‍ഭത്തിലാണ് കുടിവെള്ള െപെപ്പ് പൊട്ടി ജലം പാഴാകുന്നത്. പലയിടത്തും റോഡ് തകർച്ചക്കുവരെ കാരണമാകുന്ന വിഷയം അധികൃതരെ അറിയിച്ചാല്‍ കേട്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം. ഇതേ സമയം, വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് നേരത്തെ ചെയ്ത പ്രവൃത്തിയുടെ പണം ലഭിക്കാത്തതിനാല്‍ പുതിയ ജോലികള്‍ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. െപെപ്പ് പൊട്ടല്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ ഗുണനിലവാരം കൂടിയ െപെപ്പ് സ്ഥാപിക്കണമെന്നാവശ്യം പൊതുവായി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മുതിര്‍ന്നിട്ടില്ല. വടകര നഗരസഭക്കുള്ളില്‍ മാത്രം 10 ഇടത്ത് െപെപ്പ് പൊട്ടിക്കിടക്കുകയാണ്. പുറമേരി വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസിനു മുന്നില്‍ പോലും െപെപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. കുടിവെള്ളക്ഷാമം കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് രൂക്ഷമായ സാഹചര്യത്തില്‍ ഈ രീതിയില്‍ വെള്ളം പാഴാകുന്നത് നാട്ടുകാരുടെ രോഷത്തിനിടയാക്കുന്നുണ്ട്. എന്നാല്‍, പൊട്ടിയ െപെപ്പുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ച് കഴിഞ്ഞതായും കരാറുകാരുടെ സമരം കാരണമാണ് ചിലയിടങ്ങളില്‍ അറ്റകുറ്റപ്പണി നടക്കാതെ പോയതിന് കാരണമെന്നുമാണ് വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.